പ്രധാനമന്ത്രി ഉഡുപ്പി ശ്രീകൃഷ്ണമഠം സന്ദർശിക്കാത്തത് ജീവഭയംകൊണ്ടെന്ന് ബി.ജെ.പി വനിത എം.പി

മംഗളൂരു: ബി.ജെ.പി തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി വിഖ്യാത ശ്രീകൃഷ്ണമഠം സന്ദർശിക്കാത്തത് ജീവാപായം സംഭവിക്കുമെന്ന് ഭയന്നാണെന്ന് ഉഡുപ്പി -ചിക്കമഗളൂരു എം.പിയും ബി.ജെ.പി നേതാവുമായ ശോഭ കരന്ത്ലാജെ. മോദിയെ ക്ഷണിച്ച് കത്തയച്ചിട്ടും മഠം സന്ദർശിക്കാത്തതിൽ പേജാവർ മഠാധിപതി സ്വാമി വിശ്വേശതീർഥയും മഠാധിപതി സ്വാമി വിദ്യാധീശ തീർഥയും അതൃപ്തി പ്രകടിപ്പിക്കുകയും കോൺഗ്രസ് വാർത്താക്കുറിപ്പിറക്കുകയുംചെയ്ത സാഹചര്യത്തിലാണ് ബുധനാഴ്ച എം.പിയുടെ പ്രതികരണം. മഠം സന്ദർശിക്കുന്നതിൽ സുരക്ഷാവീഴ്ചയുണ്ടെന്ന് എസ്.പി.ജി പ്രധാനമന്ത്രിയെ അറിയിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ഉഡുപ്പിയിലെത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പെ മഠം സന്ദർശനം റദ്ദാക്കിയതെന്ന് ശോഭ വിശദീകരിച്ചു. നേരേത്ത ഉഡുപ്പിയിലെത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യ കൃഷ്ണമഠം സന്ദർശിക്കാത്തതിനാൽ അദ്ദേഹം ഹിന്ദുവിരുദ്ധനാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.