മുൻമന്ത്രി ഗംഗാധർ ഗൗഢ ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്നു

മംഗളൂരു: മുൻമന്ത്രിയും ബി.ജെ.പി നേതാവുമായ ബെൽത്തങ്ങാടിയിലെ ഗംഗാധർ ഗൗഢ കോൺഗ്രസിൽ ചേർന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബെൽത്തങ്ങാടി മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ട മകൻ രഞ്ജൻ ഗൗഢക്ക് ഇത്തവണ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു. യുവമോർച്ച നേതാവ് ഹരീഷ് പൂഞ്ചക്കാണ് ബി.ജെ.പി സീറ്റ് നൽകിയത്. ഊർജമന്ത്രി ഡി.കെ. ശിവകുമാർ, ഡി.സി.സി പ്രസിഡൻറ് ഹരീഷ് കുമാർ എന്നിവർ ഗംഗാധര ഗൗഢയെ സ്വീകരിച്ചു. പടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.