മലയോരം വഴി തലശ്ശേരി- മംഗളൂരു കെ.എസ്.ആർ.ടി.സി സര്‍വിസുകള്‍ ആരംഭിച്ചു കാഞ്ഞങ്ങാട്: തലശ്ശേരിയില്‍നിന്ന് മലയോര കുടിയേറ്റമേഖലകളെ ബന്ധിപ്പിച്ച് മംഗളൂരുവിലേക്ക് കെ.എസ്.ആർ.ടി.സി ബസുകൾ സർവിസുകൾ ആരംഭിച്ചു. മട്ടന്നൂർ, ഇരിട്ടി, പയ്യാവൂർ, ആലക്കോട്, ചെറുപുഴ, വെള്ളരിക്കുണ്ട്, ഒടയംചാൽ, കാഞ്ഞങ്ങാട്, കാസർേകാട് വഴിയാണ് ബസുകൾ മംഗളൂരുവിലേക്ക് സർവിസ് നടത്തുക. തലശ്ശേരിയില്‍നിന്ന് രാവിലെ എട്ടിന് പുറപ്പെടുന്ന ബസ് 9.45ന് ഇരിട്ടി, 11.25 ആലക്കോട്, 12.05ന് ചെറുപുഴ, ഉച്ചരണ്ടിന് കാഞ്ഞങ്ങാട്, വൈകീട്ട് മൂന്നിന് കാസര്‍കോട,് 4.15ന് മംഗളൂരുവിൽ എത്തും. ഇൗ ബസ് വൈകീട്ട് അഞ്ചിന് മംഗളൂരുവിൽനിന്ന് തിരിച്ച് ദേശീയപാത വഴി രാത്രി 10.30ന് തലശ്ശേരിയിൽ തിരികെയെത്തും. അതേസമയം, മംഗളൂരുവിൽനിന്ന് രാവിലെ പുറപ്പെട്ട് കാഞ്ഞങ്ങാട്, ഒടയഞ്ചാൽ, വെള്ളരിക്കുണ്ട്, ചെറുപുഴ, ആലക്കോട്, ഇരിട്ടി, മട്ടന്നൂർ വഴി തലശ്ശേരിയിലേക്ക് മറ്റൊരു ബസും സർവിസ് നടത്തും. പുതുതായി സർവിസ് ആരംഭിച്ച കെ.എസ്.ആർ.ടി.സി ബസുകള്‍ക്ക് ഭീമനടിയില്‍ സ്വീകരണം നല്‍കി. കോർപറേഷൻ ഡയറക്ടര്‍ ബോര്‍ഡ് അംഗം ടി.കെ രാജൻ, സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം സാബു എബ്രഹാം, സി.ജെ. സജിത്ത്, കെ. ജനാര്‍ദനന്‍, എം.വി. രാജു എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പ്രസിത രാജന്‍, വൈസ് പ്രസിഡൻറ് അപ്പുക്കുട്ടന്‍ എന്നിവര്‍ ചേർന്ന് ജീവനക്കാരെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.