കാഞ്ഞങ്ങാട്: വാഴക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ മേയ് ആറ് മുതല്‍ 13 വരെ ഭാഗവത സപ്താഹ യജ്ഞം നടക്കും. സ്വാമി ഉദിത് ചൈതന്യ നേതൃത്വം നൽകും. ആറിന് രാവിലെ 5.30ന് മഹാഗണപതി ഹോമം, 10.30ന് കലവറ നിറക്കല്‍, ഉച്ചക്ക് അന്നദാനം, വൈകീട്ട് മൂന്നിന് ആചാര്യ വരവേല്‍പ്, തുടര്‍ന്ന് ആധ്യാത്മിക സദസ്സ്. സ്വാമി മുക്താനന്ദ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് സ്വാമി ഉദിത് ചൈതന്യയെ പൂര്‍ണകുംഭത്തോടെ സ്വീകരിക്കും. ജില്ലയിലെ തെരഞ്ഞെടുത്ത പഞ്ചായത്തുകളിലെ 14-ഓളം നിര്‍ധനരായ കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്കുള്ള ചികിത്സ സഹായ വിതരണം അദ്ദേഹം നിര്‍വഹിക്കും. മേയ് 10ന് വൈകീട്ട് 6.30ന് യുവജന സംഗമത്തില്‍ സിവില്‍ സര്‍വിസ് പരീക്ഷയില്‍ റാങ്ക് നേടിയ വിഷ്ണുപ്രദീപ്, 11ന് മാതൃസംഗമത്തില്‍ നെഹ്‌റു കോളജ് പ്രിന്‍സിപ്പല്‍ ഡോ.പി.വി. പുഷ്പജ, 12ന് കര്‍ഷക സംഗമത്തില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ എന്നിവർ മുഖ്യാതിഥികളാകും. പൂര്‍ണമായും ജൈവവളം ഉപയോഗിച്ചുണ്ടാക്കിയ പച്ചക്കറികളാണ് സദ്യക്ക് ഉപയോഗിക്കുന്നത്. 3000 പേര്‍ക്ക് ഇരിക്കാനുള്ള വേദി ഒരുക്കിയിട്ടുണ്ട്. വാര്‍ത്തസമ്മേളനത്തില്‍ ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ എം.കെ. ഭാസ്‌കരന്‍, എം. ഗോവിന്ദന്‍, എം. രഞ്ജിത്ത്, കെ. ബാലകൃഷ്ണന്‍, ടി. വിവേകാനന്ദന്‍, ബാബു കോട്ടപ്പാറ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.