കാഞ്ഞങ്ങാട്: സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) 12ന് കാഞ്ഞങ്ങാട് ഓർഫനേജ് ഹാളിൽ 'എജ്യുസമ്മിറ്റ്' സംഘടിപ്പിക്കുന്നു. കരിയർ വിദഗ്ധരുടെ പ്രഭാഷണം, കരിയർ ലാബ്, കരിയർ ക്ലിനിക്, കരിയർ പ്രദർശനം, എംപ്ലോയ്മെൻറ്/പി.എസ്.സി രജിസ്ട്രേഷൻ, എജ്യുടയിൻമെൻറ് എന്നിവയുണ്ടാകും. എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരെയും ജില്ലയിൽനിന്ന് സിവിൽ സർവിസ് പ്രവേശനം നേടിയ വിഷ്ണു പ്രദീപിനെയും അനുമോദിക്കും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രത്യേക മോട്ടിവേഷൻ ക്ലാസും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.