തൊഴിലാളിദ്രോഹ നിയമഭേദഗതിക്കെതിരെ പോരാടണം- ^എഫ്.ഐ.ടി.യു

തൊഴിലാളിദ്രോഹ നിയമഭേദഗതിക്കെതിരെ പോരാടണം- -എഫ്.ഐ.ടി.യു കാഞ്ഞങ്ങാട്: തൊഴിലാളിവർഗം നിരന്തരപോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും കോർപറേറ്റ് താൽപര്യങ്ങൾക്കൊത്ത് നിയമഭേദഗതികളിലൂടെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന ഭരണകൂടതീരുമാനങ്ങളെ ചെറുത്തുതോൽപിക്കണമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂനിയൻ (എഫ്.ഐ.ടി.യു) സംസ്ഥാന സെക്രട്ടറി സാജിദ സജീർ. ജില്ല കമ്മിറ്റി കാഞ്ഞങ്ങാട് നടത്തിയ േമയ് ദിന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ല പ്രസിഡൻറ് ഹമീദ് കക്കണ്ടം അധ്യഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് മുഹമ്മദ് വടക്കേക്കര, സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്. മുത്തലിബ്, ടി.എം. കുഞ്ഞമ്പു, എം. ഷഫീഖ്, പി.വി. ലത്തീഫ്, കെ. രാജൻ, ----സാഇദ-------- ഇല്യാസ്, അസ്മ അബ്ബാസ്, എ.ജി. ജമാൽ എന്നിവർ സംസാരിച്ചു. പുതിയകോട്ടയിൽനിന്ന് ആരംഭിച്ച റാലിക്ക് അമ്പുഞ്ഞി തലക്ലായി, സി.എച്ച്. ബാലകൃഷ്ണൻ, പി.കെ. അബ്ദുല്ല, കെ. രാമകൃഷ്ണൻ, കെ.വി. അബ്ദുസ്സലാം, അബ്ദുല്ലത്തീഫ് കുമ്പള, സഫിയ സമീർ, ശാന്ത ആയിറ്റി, ബി. മൊയ്തീൻ, ടി.എം.എ. ബഷീർ അഹമ്മദ്, വി.പി. മുഹമ്മദ് കുഞ്ഞി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.