മാഹി: കേരള സാഹിത്യ അക്കാദമി രണ്ടു പുസ്തകങ്ങൾ പുനഃപ്രസിദ്ധീകരിക്കുന്നതിെൻറ ഭാഗമായി മാഹിയിൽ നടത്തുന്ന സാഹിത്യോത്സവത്തിെൻറ . സി.എച്ച്. ഗംഗാധരെൻറ ചരിത്രഗ്രന്ഥം മയ്യഴിയും ചെറുകഥാകൃത്ത് എം. രാഘവെൻറ നങ്കീസ് എന്ന നോവലുമാണ് പുനഃപ്രസിദ്ധീകരിക്കുന്നത്. മേയ് 19ന് രാവിലെ മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിലാണ് സാഹിത്യോത്സവം. സക്കറിയ, എം. മുകുന്ദൻ, എസ്. ശാരദക്കുട്ടി, ഡോ. പി. പവിത്രൻ, അശോകൻ ചരുവിൽ, ഖദീജ മുംതാസ്, വൈശാഖൻ, ഡോ. കെ.പി. മോഹനൻ, എബി എൻ. ജോസഫ്, പിയൂഷ് മണിയമ്പത്ത്, ഡോ. മഹേഷ് മംഗലാട്ട് തുടങ്ങിയവർ പുസ്തകപ്രകാശനം, ചർച്ച, സംവാദം, സെമിനാർ, പ്രഭാഷണം, അനുസ്മരണം എന്നിവയിൽ പങ്കെടുക്കും. യോഗത്തിൽ ഡോ. വി. രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം. മുകുന്ദൻ, എം. രാഘവൻ, സി.പി. ഹരീന്ദ്രൻ, സി.എച്ച്. പ്രഭാകരൻ, ശ്രീകുമാർ ഭാനു എന്നിവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികൾ: ഡോ. വി. രാമചന്ദ്രൻ എം.എൽ.എ (രക്ഷാധികാരി), എം. മുകുന്ദൻ (ചെയ), മുൻ െഡപ്യൂട്ടി സ്പീക്കർ പി.കെ. സത്യാനന്ദൻ, ഡോ. മഹേഷ് മംഗലാട്ട് (വൈസ് ചെയ), സി.എച്ച്. പ്രഭാകരൻ (കൺ), സി.എച്ച്. പ്രദീപ് കുമാർ, ശ്രീകുമാർ ഭാനു (ജോ. കൺ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.