ഫലവൃക്ഷത്തൈ വിതരണ വിത്ത് നടീലിന് തുടക്കം

പെരിങ്ങത്തൂർ: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തലശ്ശേരി ജില്ല അസോസിയേഷ​െൻറ നേതൃത്വത്തിലുള്ള ഫലവൃക്ഷത്തൈ വിതരണത്തിനുള്ള വിത്ത് നടീൽ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. ജില്ലയിലെ മുഴുവൻ കുട്ടികൾക്കും ലഭ്യമാവുന്ന രീതിയിൽ ഒരുലക്ഷം വൃക്ഷത്തൈകളാണ് സ്കൗട്ട് ഗൈഡ് കുട്ടികളും അധ്യാപകരും ഒരുക്കുന്നത്. മാവ്, പ്ലാവ്, പുളി എന്നീ ഫലവൃക്ഷങ്ങളാണ് പ്രധാനമായും തയാറാക്കുന്നത്. വിത്ത് പാകിയശേഷം പരിപാലനം നൽകി മുളപ്പിച്ച് ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ മുഴുവൻ കുട്ടികൾക്കും സൗജന്യമായി വിതരണം ചെയ്യും. നമുക്കുള്ള തൈകൾ നമ്മൾ തന്നെ ഒരുക്കുന്നു എന്ന സന്ദേശമുൾക്കൊണ്ടാണ് തൈ വിതരണം നടക്കുക. ജില്ലതല വൃക്ഷത്തൈ വിതരണ വിത്ത് നടീൽ ചടങ്ങി​െൻറ ഉദ്ഘാടനം പാനൂർ നഗരസഭ കൗൺസിലർ ഉമൈസ തിരുവമ്പാടി തേൻവരിക്ക ചക്കയുടെ വിത്ത് നട്ട് നിർവഹിച്ചു. ഗൈഡ്‌ വിഭാഗം ജില്ല കമീഷണർ രമണി പുതുക്കുടി അധ്യക്ഷത വഹിച്ചു. പെരിങ്ങത്തൂർ മുസ്ലിം എൽ.പി സ്കൂൾ മാനേജർ എൻ.എ. അബൂബക്കർ മാസ്റ്റർ, എ.ഡി.സിമാരായ പി. ഗംഗാധരൻ, ടി.കെ. ഗോപിനാഥൻ, ഗൈഡ് വിഭാഗം ഡി.ഒ.സി ജസീന്ത പെരേര, ഗൈഡ് വിഭാഗം ഡി.ടി.സി സി. സൗമിനി, അപർണ, വി.പി. ഷംസുദ്ദീൻ, അജേഷ്, രജനി, കെ.പി. മുഹമ്മദ് സാദിഖ് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി. ബിജോയ് സ്വാഗതവും പി. സബിൻ നന്ദിയും പറഞ്ഞു. എല്ലാ ഉപജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട വിവിധ കേന്ദ്രങ്ങളിൽ നഴ്സറികൾ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.