മയിൽപീലി ദ്വിദിന സഹവാസ ക്യാമ്പ്

മാഹി: സർദാർ ചന്ദ്രോത്ത് മെമ്മോറിയൽ ട്രസ്റ്റി​െൻറ നേതൃത്വത്തിൽ സെമിത്തേരി റോഡിലുള്ള മാഹി കോഓപറേറ്റിവ് ബി.എഡ് കോളജിൽ മേയ് അഞ്ചിന് 'സ്കർഫ് ഉത്സവ് മയിൽപീലി 2018' ദ്വിദിന സഹവാസ ക്യാമ്പ് നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് മുൻ മന്ത്രി കെ. സുധാകര​െൻറ അധ്യക്ഷതയിൽ മുൻ ഗവർണർ കെ. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്യും. ചിത്രകാരൻ പുണിഞ്ചിത്തായ മുഖ്യപ്രഭാഷണം നടത്തും. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ അവാർഡ് തുക വിതരണം ചെയ്യും. മൂന്ന് ജില്ലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 820 കുട്ടികൾ പങ്കെടുക്കും. നാടൻപാട്ട്, നാട്ടുമലയാളം, നാടകക്കളരി, ഒറിഗാമി പരിപാടികൾ അവതരിപ്പിക്കും. ടി.എച്ച്. ബാലൻ മൊകേരി സ്മാരക അവാർഡ് ചിത്രകാരൻ കെ.കെ. മാരാർക്ക് കെ. ശങ്കരനാരായണൻ സമ്മാനിക്കും. 15000 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് അവാർഡ്. 30 കുട്ടികൾക്ക് സ്കോളർഷിപ്പും വിതരണം ചെയ്യും. വാർത്തസമ്മേളനത്തിൽ ട്രസ്റ്റ് സെക്രട്ടറി വി. രാധാകൃഷ്ണൻ, സി.പി. പ്രസീൽബാബു, സ്വാഗത സംഘം ചെയർമാൻ കെ. ഹരീന്ദ്രൻ, എം.എ. മഹമൂദ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.