തലശ്ശേരി: ബസുകളിൽ വിദ്യാർഥികൾക്കുള്ള കണ്‍സഷന്‍ തുടര്‍ന്നും നല്‍കുമെന്ന് തലശ്ശേരി പ്രൈവറ്റ് ബസ് ഒാപറേറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡൻറ് കെ. വേലായുധനും ജനറല്‍ സെക്രട്ടറി കെ. ഗംഗാധരനും വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഡീസല്‍ വില വര്‍ധനവിെൻറ പേരില്‍ ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പിക്കുന്ന തീരുമാനങ്ങളൊന്നും ബസ് ഉടമസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാവില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. ചില ബസ് സംഘടനകള്‍ വിദ്യാർഥികളുടെ കണ്‍സഷന്‍ ജൂണ്‍ ഒന്ന് മുതല്‍ നല്‍കില്ലെന്ന് അറിയിച്ചിരുന്നു. അതിനോട് അസോസിയേഷന് യോജിപ്പില്ല. ഡീസല്‍ വില വര്‍ധനവിനെ തുടര്‍ന്ന് സ്വകാര്യ ബസ് വ്യവസായം പ്രതിസന്ധിയിലാണ്. ബസ് വ്യവസായത്തെ സംരക്ഷിക്കാന്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് ആദ്യഘട്ടമെന്ന നിലയില്‍ മേയ് 14ന് സെക്രേട്ടറിയറ്റ് പടിക്കല്‍ മാര്‍ച്ചും ധര്‍ണയും നടത്തും. ഡീസല്‍ വില വര്‍ധന സംസ്ഥാനത്ത് മാത്രം ബാധിക്കുന്ന വിഷയമല്ലാത്തതിനാല്‍ അഖിലേന്ത്യ സംഘടനയായ ഒാള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസുമായി യോജിച്ച് ഒരു ദിവസത്തെ വാഹന ബന്ദ് നടത്താനും സംഘടന ആലോചിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തുകയോ കേന്ദ്ര--സംസ്ഥാനങ്ങള്‍ ഡീസലിെൻറ നികുതി കുറക്കാൻ തയാറാവുകയോ വേണം. അതല്ലെങ്കില്‍ സ്വകാര്യ ബസുകള്‍ക്ക് ഡീസലിന് സബ്സിഡി അനുവദിക്കണം. ബസ് ബോഡി നിർമാണത്തിൽ ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾക്ക് സാവകാശം നൽകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ എം. രാഘവൻ, എം. രവീന്ദ്രൻ, ടി.പി. പ്രേമാനന്ദൻ, സി.പി. അബൂബക്കർ, കെ.കെ. ജിനചന്ദ്രൻ, കെ. പ്രേമാനന്ദന്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.