മാഹി: സബർമതി ഇന്നവേഷൻ ആൻഡ് റിസർച് ഫൗണ്ടേഷൻ, കൈറ്റ് ലൈഫ് ഫൗണ്ടേഷെൻറ സഹകരണത്തോടെ മേയ് അഞ്ചിന് മാഹിയിൽ പട്ടം നിർമാണവും പട്ടം പറത്തലും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30ന് ടാഗോർ പാർക്കിൽ മുൻ മന്ത്രി ഇ. വത്സരാജിെൻറ അധ്യക്ഷതയിൽ സാഹിത്യകാരൻ എം. മുകുന്ദൻ ഉദ്ഘാടനം ചെയ്യും. നഗരസഭ കമീഷണർ അമൻ ശർമ, രാജേഷ് നായർ എന്നിവർ സംസാരിക്കും. തുടർന്ന് ശിൽപശാലയും 3.30ന് പാറക്കൽ ബീച്ചിൽ കൈറ്റ് ഫെസ്റ്റിവലും നടക്കും. 10 വയസ്സിന് മുകളിലുള്ളവർക്ക് പങ്കെടുക്കാം. വാർത്തസമ്മേളനത്തിൽ പി.സി. ദിവാനന്ദൻ, കല്ലാട്ട് പ്രേമൻ, ശ്യാംജിത്ത്, ജിജേഷ് ചാമേരി, വിനോദ് വളവിൽ എന്നിവർ സംബന്ധിച്ചു. ഫോൺ: 9497487859, 9995557273.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.