മാഹി: സ്റ്റേജ് പുനര്‍നിര്‍ണയം നടത്താതെ അശാസ്ത്രീയമായി ബസ് ചാര്‍ജ് നിരക്ക് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ പള്ളൂരില്‍ ബസുകൾ തടഞ്ഞു. സർക്കാറിെൻറ പി.ആർ.ടി.സി ബസുകളും സഹകരണ സൊസൈറ്റിയുടെ ബസുകളുമാണ് തടഞ്ഞത്. എം.എൽ.എയുടെ സാന്നിധ്യത്തില്‍ രണ്ടാഴ്ച മുമ്പ് അഡ്മിനിസ്ട്രേറ്ററുമായി നടത്തിയ സർവകക്ഷി യോഗ തീരുമാനത്തിനും ധാരണക്കുമെതിരായാണ് പൊടുന്നനെ ബസ് നിരക്ക് വർധിപ്പിച്ചതെന്ന് മേഖല പ്രസിഡൻറ് സത്യന്‍ കുനിയിൽ പറഞ്ഞു. അധികൃതരുടെ ധിക്കാര നടപടിക്കെതിരെ വ്യാഴാഴ്ച മുതല്‍ ബസുകൾ തടയുമെന്നും വിജയൻ പൂവച്ചേരി, ആഞ്ജനേയൻ, കരീക്കുന്നുമ്മൽ സുനി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.