പൊതുമനസ്സിലെ പൊലീസ്​ സത്യവും മിഥ്യയും: തലശ്ശേരിയിൽ നാളെ സെമിനാർ

തലശ്ശേരി: കേരള പൊലീസ് അേസാസിയേഷൻ 35ാം ജില്ല സമ്മേളനത്തി​െൻറ ഭാഗമായി പൊതുമനസ്സിലെ പൊലീസ് സത്യവും മിഥ്യയും എന്ന വിഷയത്തിൽ തലശ്ശേരിയിൽ സെമിനാർ സംഘടിപ്പിക്കും. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ബി.ഇ.എം.പി സ്കൂളിൽ നടക്കുന്ന സെമിനാർ ജില്ല ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ ബി.പി. ശശീന്ദ്രൻ ഉദ്ഘാടനംചെയ്യും. അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ്. ഷൈജു വിഷയമവതരിപ്പിക്കും. സംസ്ഥാന നിർവാഹക സമിതിയംഗം ടി. പ്രജീഷ് അധ്യക്ഷതവഹിക്കും. തലശ്ശേരി എ.എസ്.പി ചൈത്ര തെരേസ ജോൺ, എ.വി. അനിൽകുമാർ (ദേശാഭിമാനി), രാധാകൃഷ്ണൻ പട്ടാനൂർ (മാതൃഭൂമി), പി.വി. കുട്ടൻ (കൈരളി ചാനൽ), അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഭാസ്കരൻ, കെ.പി.ഒ.എ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ജി. പ്രകാശ്കുമാർ എന്നിവർ പെങ്കടുക്കും. ജില്ല സേമ്മളനം മേയ് ഏഴ്, എട്ട് തീയതികളിൽ കണ്ണൂർ നവനീതം ഒാഡിറ്റോറിയത്തിൽ നടക്കും. പ്രതിനിധിസമ്മേളനം, പൊതുസമ്മേളനം, കുടുംബ സംഗമം, ഷട്ടിൽ ടൂർണമ​െൻറ്, ക്വിസ് മത്സരം, സെമിനാർ എന്നിവയാണ് പരിപാടികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.