കണ്ണൂർ: ചുങ്കം- ചാല ബൈപാസിൽപെട്ട കോട്ടക്കുന്നിലെ മുൻ നിശ്ചയിച്ച അെലെൻമെൻറ് മാറ്റിയത് സുതാര്യമല്ലാത്ത കാരണങ്ങളാലെന്ന് ആക്ഷൻ കമ്മിറ്റി ജനറൽ ബോഡി യോഗം ആരോപിച്ചു. ബൈപാസ് നിർമിക്കുമ്പോൾ പരിഗണിക്കേണ്ടതായ റോഡിെൻറ നീളം, വളവുകളുടെ എണ്ണം, വീടുകളുടെ എണ്ണം, പാരിസ്ഥിതിക ആഘാതം, പാലത്തിെൻറ നീളം എന്നീ മാനദണ്ഡങ്ങൾ പരിഗണിച്ചില്ല. ദേശീയപാത അതോറിറ്റിതന്നെ നിർദേശിച്ച ഉചിതമായ മറ്റൊരു അലൈൻമെൻറുണ്ട്. കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ പണെച്ചലവ് കൂടുതലാണെന്ന കാരണത്താൽ അത് സ്വീകാര്യമല്ല എന്നാണ് പറഞ്ഞത്. മനുഷ്യരുടെ ജീവിതത്തിനും നിലനിൽപിനും വിലകൽപിക്കാത്ത അധികൃതരുടെ സമീപനം തികച്ചും പ്രതിഷേധാർഹമാണെന്നും യോഗം വിലയിരുത്തി. മേയ് ആറു മുതൽ അന്യായമായ സർവേയിലും അലൈൻമെൻറിലും പ്രതിഷേധിച്ച് കോട്ടക്കുന്നിൽ അനിശ്ചിതകാല കുടിൽകെട്ടി സമരം ആരംഭിക്കാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ എം.എ. ഹംസ അധ്യക്ഷത വഹിച്ചു. ജന. കൺവീനർ എൻ.എം. കോയ, ട്രഷറർ സഹധർമൻ, മനാഫ്, അശോകൻ, മൂസാൻകുട്ടി, താജു, ഫാറൂഖ്, വേണു, ശബാന, സീനത്ത്, പത്മനാഭൻ തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.