യു.ഡി.എഫ്​ നാമനിർദേശപത്രിക നൽകിയില്ല പള്ളിക്കുന്ന്​ സർവിസ്​ സഹകരണ ബാങ്ക്​; രാഗേഷ്​ വിഭാഗത്തിന്​ എതിരില്ല

കണ്ണൂർ: പള്ളിക്കുന്ന് സർവിസ് സഹകരണ ബാങ്ക് ഭരണം വീണ്ടും പി.കെ. രാഗേഷ് പക്ഷത്തിന്. ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിന് നാമനിർദേശപത്രിക സമർപ്പിക്കുന്നതിനുള്ള അവസാനദിനമായ ബുധനാഴ്ചയും രാഗേഷിന് കീഴിലുള്ള ജനാധിപത്യ സംരക്ഷണസമിതി സ്ഥാനാർഥികൾക്കെതിരെ യു.ഡി.എഫ് നാമനിർദേശപത്രിക സമർപ്പിച്ചില്ല. ആകെ ഒമ്പത് ഭരണ സമിതി ഡയറക്ടർ സ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ജനാധിപത്യ സംരക്ഷണ സമിതിയുടെ 19 പേരാണ് നാമനിർദേശ പത്രിക നൽകിയിട്ടുള്ളത്. ഇവരിൽ ഒമ്പതുപേരൊഴികെ ബാക്കിയുള്ളവർ വ്യാഴാഴ്ച പത്രിക പിൻവലിക്കും. എന്നാൽ, ബാങ്കിലെ പതിനായിരത്തോളം അംഗങ്ങളെ നിയമവിരുദ്ധമായി ഒഴിവാക്കിയെന്നും ഇതിനെതിരെ ൈഹകോടതിയിൽ കേസ് നൽകിയിട്ടുണ്ടെന്നും ഇക്കാരണത്താലാണ് മത്സരിക്കുന്നതിന് പത്രിക നൽകാത്തതെന്നുമാണ് യു.ഡി.എഫ് പറയുന്നത്. നിലവിൽ രാഗേഷ് പക്ഷത്തിനാണ് പള്ളിക്കുന്ന് ബാങ്കി​െൻറ ഭരണം. 2760 പേരാണ് ഇപ്പോൾ മെംബർമാരായിട്ടുള്ളത്. എന്നാൽ, 13,000ൽപരം മെംബർമാരുണ്ടായിരുന്നുവെന്നും ബാങ്ക് ഷെയർ കൂട്ടിയ വിവരം അറിയിക്കാതെ, തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതി​െൻറ ഭാഗമായി പതിനായിരത്തോളംപേരെ കൂട്ടത്തോടെ ഒഴിവാക്കുകയായിരുന്നുവെന്നും യു.ഡി.എഫ് പറയുന്നു. ബാങ്കി​െൻറ ഷെയർ 500 രൂപയായി വർധിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച് ബാങ്ക് പരസ്യം നൽകിയിരുന്നുവെന്ന് ബാങ്ക് ഭരണസമിതിയിലുണ്ടായിരുന്നവർ പറയുന്നു. എന്നാൽ, ഭൂരിഭാഗം പേരും അംഗത്വം നഷ്ടപ്പെട്ടപ്പോഴാണ് അറിഞ്ഞതെന്നും ലോണുകളുള്ളവരെയടക്കം കൂട്ടത്തോടെ ഒഴിവാക്കിയെന്നും ആരോപണമുണ്ട്. പള്ളിക്കുന്ന് സർവിസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് ഉയർന്ന പ്രശ്നങ്ങളാണ് പള്ളിക്കുന്ന് പുഴാതി ചാലാട് പ്രദേശത്ത് യു.ഡി.എഫിനുള്ളിലും കോൺഗ്രസിനുള്ളിലും പൊട്ടിത്തെറിക്ക് കാരണമായത്. ബാങ്കി​െൻറ അഞ്ചു ജീവനക്കാരെ പിരിച്ചുവിടുന്നതടക്കമുള്ള പ്രതികാരനടപടികളുണ്ടാവുകയും പി.കെ. രാഗേഷ് കോൺഗ്രസ് വിമതനാവുകയും ചെയ്തു. ബാങ്ക് ഭരണസമിതിയിലടക്കം രാഗേഷ് വിഭാഗം കൂടുതൽ കരുത്തുകാട്ടുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.