പി.പി. ലക്ഷ്​മണൻ സർവമേഖലയിലും ഇടപെട്ട വ്യക്തിത്വം ^സർവകക്ഷി അനുസ്​മരണയോഗം

പി.പി. ലക്ഷ്മണൻ സർവമേഖലയിലും ഇടപെട്ട വ്യക്തിത്വം -സർവകക്ഷി അനുസ്മരണയോഗം കണ്ണൂർ: സമൂഹത്തി​െൻറ സർവമേഖലയിലും ഇടപെട്ട വ്യക്തിത്വമായിരുന്നു പി.പി. ലക്ഷ്മണനെന്ന് പയ്യാമ്പലത്ത് ചേർന്ന സർവകക്ഷി അനുസ്മരണയോഗം അഭിപ്രായപ്പെട്ടു. എല്ലാമേഖലയിലും വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് പി.പി. ലക്ഷ്മണനെ വേറിട്ടുനിർത്തുന്നതെന്ന് സണ്ണി ജോസഫ് എം.എൽ.എയും രാഷ്ട്രീയം നോക്കാതെയുള്ള ഇടപെടലുകളാണ് സാമൂഹിക ജീവിതത്തിൽ പി.പി. ലക്ഷ്മണൻ സ്വീകരിച്ചതെന്ന് സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം എം. പ്രകാശൻ മാസ്റ്ററും പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി അധ്യക്ഷത വഹിച്ചു. കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ്, കെ.പി.സി.സി ജനറൽ സെക്രട്ടറി പി. രാമകൃഷ്ണൻ, ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പി. കുഞ്ഞിമുഹമ്മദ്, സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം സി.എൻ. ചന്ദ്രൻ, സി.എം.പി ജില്ല സെക്രട്ടറി സി.എ. അജീർ, ബി.ജെ.പി സംസ്ഥാന കമ്മിറ്റി ആർ.കെ. ഗിരിധരൻ, ഭക്തിസംവർധിനി യോഗം പ്രസിഡൻറ് പി.കെ. പവിത്രൻ, എം.കെ. വിനോദ് (എസ്.എൻ ട്രസ്റ്റ്), സ്പോർട്സ് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് ടി.പി. ദാസൻ, സ്പോർട്സ് കൗൺസിൽ ജില്ല പ്രസിഡൻറ് ഒ.കെ. വിനീഷ്, സുകുമാർ അഴീക്കോട് സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഡോ. എ.കെ. നമ്പ്യാർ, സി. ജയചന്ദ്രൻ, ടി.ഒ. മോഹനൻ, ടി.ഒ.വി. ശങ്കരൻ നമ്പ്യാർ, കെ. പ്രമോദ്, മഹേഷ് ചന്ദ്ര ബാലിഗ, ഷാജി ജോൺ, പി.പി. ദിവാകരൻ, എ.ജെ. ജോസഫ്, കെ.കെ. ജയപ്രകാശ്, വർക്കി വട്ടപ്പാറ, വി.എം.ബി. പൊതുവാൾ, സി.എച്ച്. വത്സലൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.