പഞ്ചായത്ത് സമ്മേളനം തുടങ്ങി

കാസർകോട്: 'സ്നേഹമാണ് മതം സേവനമാണ് രാഷ്ട്രീയം' പ്രമേയത്തിൽ മുസ്ലിം യൂത്ത്ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന സമ്മേളനം തുടങ്ങി. പതാകജാഥ പയോട്ടയിൽ ജില്ല മുസ്ലിംലീഗ് ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ ഹാരിസ് തായലിന് നൽകിയും കൊടിമരജാഥ നാരമ്പാടിയിൽ പി.ബി. അബ്ദുൽ റസാഖ് എം.എൽ.എ സി.ടി. റിയാസിന് കൈമാറിയും ഉദ്ഘാടനംചെയ്തു. ഇരുജാഥകളും സമ്മേളനനഗരിയിൽ സംഗമിച്ചു. നാലിന് രാവിലെ ഒമ്പതുമണിക്ക് ചെർക്കള പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ നഗറിൽ സ്വാഗതസംഘം ചെയർമാൻ ബി.കെ. അബ്ദുസ്സമദ് പതാക ഉയർത്തും. 2.30ന് ചെങ്കള നാലാംമൈലിൽനിന്ന് ഗ്രീൻഗാർഡ് പരേഡും ബഹുജനറാലിയും ആരംഭിക്കും. നാലുമണിക്ക് നടക്കുന്ന പൊതുസമ്മേളനം മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനംചെയ്യും. സി.എം.പി നേതാവ് സി.പി. ജോൺ, ദേശീയ യൂത്ത്ലീഗ് ഭാരവാഹികളായ സി.കെ. സുബൈർ, അഡ്വ. ഫൈസൽ ബാബു, ജില്ല മുസ്ലിംലീഗ് പ്രസിഡൻറ് എം.സി. ഖമറുദ്ദീൻ, ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ, എം.എൽ.എമാരായ പി.ബി. അബ്ദുൽ റസാഖ്, എൻ.എ. നെല്ലിക്കുന്ന്, വി.ടി. ബൽറാം എന്നിവർ പരിപാടിയിൽ സംബന്ധിക്കും. വാർത്തസമ്മേളനത്തിൽ ബി.കെ. അബ്ദുസ്സമദ്, സിദ്ദീഖ് സന്തോഷ്നഗർ, ഹാരിസ് തായൽ, സി.ടി. റിയാസ്, സി. സലീം ചെർക്കള എന്നിവർ സംബഡിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.