കാസർകോട്: ബ്രിട്ടീഷ് ഭരണത്തിന് മുമ്പ് മലബാറിെൻറയും തുളുനാടിെൻറയും സുപ്രധാന ഭരണസിരാകേന്ദ്രമായ ബേക്കൽ കോട്ട കോർപറേറ്റുകൾ കീഴടക്കി. കേന്ദ്രസർക്കാർ സ്വകാര്യമേഖലക്ക് കൈമാറുന്ന 95 ദേശീയ സ്മാരകങ്ങളിൽ കേരളത്തിലെ ഏറ്റവും വലിയ ചരിത്രസ്മാരകമാണ് തദ്ദേശീയർക്ക് കൈവിട്ടുപോകുന്നത്. കേരളത്തിലെ വലിയ കോട്ട എന്നതിനുപുറമെ ഏഷ്യ വൻകരയിലെ അറിയപ്പെടുന്ന ചരിത്രസ്മാരകം അറബിക്കടലിെൻറ തീരത്ത് 35 ഏക്കറിലാണ് പരന്നുകിടക്കുന്നത്. ദൃഷ്ടി ലൈഫ‌് സേവിങ് എന്ന കോർപറേറ്റ് സ്ഥാപനമാണ് ബേക്കൽ നടത്തിപ്പിന് ഒരുങ്ങുന്നത്. ആർക്കിയോളജിക്കൽ സർേവ ഒാഫ് ഇന്ത്യയുടെ കീഴിലെ കോട്ടയിൽ സന്ദർശകരിൽനിന്ന് ഇൗടാക്കുന്നത് 30 രൂപയാണ്. ഇൗ തുക കോർപറേറ്റുകൾക്ക് വർധിപ്പിച്ച് ഉപയോഗിക്കാം. കോട്ടയുമായി ബന്ധപ്പെട്ട അനുബന്ധ പ്രദേശങ്ങളിലെ വാണിജ്യം ഏറ്റെടുക്കുന്ന കമ്പനികൾക്കായിരിക്കും. സംസ്ഥാന സർക്കാർ ആയിരം കോടിയുടെ ബേക്കൽ പദ്ധതി നടപ്പാക്കുേമ്പാൾ തദ്ദേശീയർക്കായി വാഗ്ദാനംചെയ്തിരുന്ന പ്രത്യക്ഷവും പരോക്ഷവുമായ തൊഴിൽകൂടി ഇല്ലാതാകുകയാണ്. പതിനേഴാം നൂറ്റാണ്ടിെൻറ മധ്യത്തിലാണ് ബേക്കൽ കോട്ട പണികഴിപ്പിച്ചതെന്നാണ് ചരിത്രം. കദംബ, മൂഷിക, കോലത്തിരി രാജാക്കന്മാരുടെ കീഴിൽനിന്ന് വിജയനഗരസാമ്രാജ്യം, ബദിനൂർ രാജവംശം എന്നിങ്ങനെ കൈമാറിവന്നു. ബദിനൂർ നായ്ക്കന്മാരിലെ ശിവപ്പ നായ്ക്ക് 1645-നും 1660-നും ഇടയിൽ ഈ കോട്ട നിർമിച്ചു എന്നാണ് പൊതുവെ പറയുന്നത്. ഇപ്പോഴും കോട്ട നിർമിച്ചതിനെ ചൊല്ലി ചരിത്രകാരന്മാർക്കിടയിൽ തർക്കമുണ്ട്. 1763-നടുപ്പിച്ച് ഈ കോട്ട മൈസൂരുവിലെ രാജാവായിരുന്ന ഹൈദരലി കൈയടക്കി. ഹൈദരലിയുടെ മകൻ ടിപ്പുസുൽത്താെൻറ പരാജയത്തിനുശേഷം 1791-ൽ കോട്ട ഉൾപ്പെടുന്ന പ്രദേശം ബ്രിട്ടീഷ് അധീനതയിലായി. തുടർന്ന് ബ്രിട്ടീഷ് ഇന്ത്യയിലെ മലബാർ ജില്ലയുടെ ഭരണപരിധിയിലായി. കടലിലേക്ക് തള്ളിനിൽക്കുന്ന കോട്ടയും കോട്ടമതിലും കൊത്തളങ്ങളും ആകർഷണങ്ങളാണ്. ഇവക്കുപുറമെ നിരീക്ഷണഗോപുരങ്ങൾ, ഭൂമിക്കടിയിലെ തുരങ്കങ്ങൾ എന്നിവയും കോട്ടയുടെ പ്രത്യേകതയാണ്. ഇതുവരെ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ കേന്ദ്രം തയാറായിരുന്നില്ല. പുതിയ അതിഥികൾ എത്തുന്നതോടെ കോട്ടയിൽ നിയന്ത്രണം ഏറുകയും തദ്ദേശീയർ പുറംതള്ളപ്പെടുകയും ചെയ്യുമെന്നാണ് ആശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.