AuhGen2.കണ്ണൂർ സ്വദേശി അൽ​െഎനിൽ നിര്യാതനായി

കണ്ണൂർ സ്വദേശി അൽെഎനിൽ നിര്യാതനായി അൽെഎൻ: കണ്ണൂർ കുഞ്ഞിപ്പള്ളി പൊന്നെെങ്ക പുതിയപുരയിൽ ലത്തീഫ് (59) അൽെഎനിൽ നിര്യാതനായി. ജോലി ചെയ്തിരുന്ന 'അൽെഎൻ മിൽക്കി'ൽ വെച്ച് ബുധനാഴ്ച പുലർച്ചെ 2.30ഒാടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് മരണം. അൽെഎൻ മിൽക്കി'ൽ സി.െഎ.പി ഒാപറേറ്ററായിരുന്ന ലത്തീഫ് ജൂലൈയിൽ ജോലിയിൽനിന്ന് വിരമിച്ച് നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. ഭാര്യ: പി.എൻ. സൈബു, മക്കൾ: സഹീർ, സൈഫു (ഇരുവരും ദുബൈ), ഷമീമ, മഹ്ഫൂസ. സഹോദരങ്ങൾ: ഹാമിദ്, അഷ്റഫ്, ഹാഷിം, മഹ്റൂഫ്, കുഞ്ഞായിശ, ശാഹിദ, നബീസ, സുബൈദ. അൽെഎൻ ജിമി ആശുപത്രിയിലുള്ള മൃതദേഹം വ്യാഴാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. വെള്ളിയാഴ്ച കുഞ്ഞിപ്പള്ളി മഹല്ല് പള്ളി ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. DeathLatheefUae: ലത്തീഫ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.