പിലാത്തറ: കുളപ്പുറം വായനശാല ആൻഡ് ഗ്രന്ഥാലയം 68ാം വാർഷികാഘോഷത്തിെൻറ ഭാഗമായി സംഘടിപ്പിക്കുന്ന കുളപ്പുറം സെവൻസ് . കുളപ്പുറം പയ്യരട്ട രാമൻ സ്റ്റേഡിയത്തിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം ടി.വി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആദ്യ മത്സരത്തിൽ ടൗൺ ടീം പിലാത്തറ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് എവർമെറി വെള്ളൂരിനെയും അണ്ടർ 19 വിഭാഗത്തിൽ ഇ.എം.എസ് ഭവൻ കുളപ്പുറം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വി.വി.കെ ഒറന്നിടത്ത്ചാലിനെയും പരാജയപ്പെടുത്തി. വ്യാഴാഴ്ച കൂലോം ബ്രദേർസ് കീഴറ, സന്തോഷ് പരിയാരത്തെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.