ക്ഷേത്രകല അക്കാദമി പുരസ്​കാര വിതരണം 14ന്​

കണ്ണൂർ: ക്ഷേത്രകല അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ക്ഷേത്രകലാരംഗത്തെ സമഗ്ര സംഭാവനക്കുള്ള ക്ഷേത്രകലാ ശ്രീ പുരസ്‌കാരം േമയ് 14ന് പത്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് സമർപ്പിക്കും. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 11ഒാളം ക്ഷേത്രകലകളിലെ പ്രമുഖ വ്യക്തിത്വങ്ങളായ കലാമണ്ഡലം ഗീതാനന്ദന്‍ (മരണാനന്തര ബഹുമതി -ഓട്ടന്‍തുള്ളല്‍), മാണി വാസുദേവചാക്യാര്‍ (ചാക്യാര്‍കൂത്ത്), ടി.കെ. സുധാകരൻ കോഴിക്കോട് (ക്ഷേത്ര വൈജ്ഞാനിക സാഹിത്യം), ഉണ്ണി കാനായി (ശിലാശിൽപം), ജീവന്‍ കെ. കുഞ്ഞിമംഗലം (ലോഹ ശിൽപം), കിഴിക്കിലോട്ട് ദാമോദര മാരാർ (-ചെണ്ട), പുതുമന ഗോവിന്ദന്‍ നമ്പൂതിരി കാഞ്ഞങ്ങാട് (തിടമ്പുനൃത്തം), ചന്ദ്രശേഖര മാരാര്‍ വയനാട്(സോപാനസംഗീതം), പ്രശാന്ത് ചെറുതാഴം (ദാരുശിൽപം), വി. ഹരിദാസ് കുറുപ്പ് ചെര്‍പ്പുളശ്ശേരി (കളമെഴുത്ത്), പി.വി. രാജന്‍ നരിക്കോട് (ചെങ്കല്ല് ശിൽപം) എന്നിവര്‍ക്ക്്് 10,000 രൂപയും പ്രശസ്തിപത്രവും മെമേൻറായും അടങ്ങുന്ന അക്കാദമി പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്യും. 14ന് വൈകീട്ട് നാലിന് മാടായി കോഓപറേറ്റിവ് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ അക്കാദമി ചെയർമാൻ ഡോ. കെ.എച്ച്. സുബ്രഹ്മണ്യന്‍, സെക്രട്ടറി കൃഷ്ണന്‍ നടുവലത്ത്, സി.കെ. രവീന്ദ്രവര്‍മരാജ, ചെറുതാഴം ചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.