ദേശീയ ചലച്ചിത്രോത്സവം: സംഘാടക സമിതിയായി

പയ്യന്നൂർ: അടുത്തമാസം എട്ടു മുതൽ 12 വരെ തീയതികളിൽ പയ്യന്നൂരിൽ നടക്കുന്ന കേരള ചലച്ചിത്ര അക്കാദമി 12ാമത് ദേശീയ ചലച്ചിത്രോത്സവത്തിനുള്ള സംഘാടക സമിതി രൂപവത്കരിച്ചു. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ അധ്യക്ഷത വഹിച്ചു. അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, ഫെസ്റ്റിവൽ െഡപ്യൂട്ടി ഡയറക്ടർമാരായ എച്ച്. ഷാജി, എൻ.പി. സജീഷ്, പ്രദീപ് ചൊക്ലി, ടി.ഐ. മധുസൂദനൻ, വി. ബാലൻ, പി.പി. ദാമോദരൻ, കെ.വി. ബാബു, എ.വി. രഞ്ജിത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി. കൃഷ്ണൻ എം.എൽ.എ (ചെയ.), മഹേഷ് പഞ്ചു (ജന.കൺ.), ബീനപോൾ ------------------(ആർട്ടിസ്റ്റ് ഡയറക്ടർ). പയ്യന്നൂരിലെ രണ്ട് തിയറ്ററുകളിലായി 30 സിനിമകൾ പ്രദർശിപ്പിക്കും. ഓപൺ ഫോറം, പ്രദർശനം, ചലച്ചിത്ര യാത്ര തുടങ്ങിയ അനുബന്ധ പരിപാടികളും ഉണ്ടാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.