എള്ളരിഞ്ഞി ചോന്നമ്മ കോട്ടം കളിയാട്ടം മൂന്നിന് തുടങ്ങും

ശ്രീകണ്ഠപുരം: എള്ളരിഞ്ഞി ചോന്നമ്മ കോട്ടത്തെ പുനഃപ്രതിഷ്ഠക്ക് ശേഷമുള്ള ആദ്യത്തെ കളിയാട്ടം മേയ് മൂന്ന്, നാല്, അഞ്ച് തീയതികളിൽ നടക്കും. മൂന്നിന് വൈകീട്ട് നാലിന് ഐച്ചേരി നിറക്കൽ കാവിൽനിന്ന് അഞ്ഞൂറോളം വനിതകൾ പങ്കെടുക്കുന്ന കലവറ നിറക്കൽ ഘോഷയാത്ര. ആനയുടെ അകമ്പടിയോടുകൂടി വടകര പാർഥസാരഥിയുടെ പഞ്ചാരി മേളം, വിളക്കാട്ടം, പൂക്കാവടി, നാസിക് ബാൻഡ് എന്നിവയും ഉണ്ടാകും. നാലിന് രാതി ഏഴുമുതൽ കാരൻദൈവം, കരിവാൾ, പുള്ളൂർ കണ്ണൻ, ഭൂതം, ഗുളികൻ, നാഗകന്നി, കരിയാത്തൻ, കൈക്കോളൻ എന്നീ തെയ്യങ്ങളുടെ പുറപ്പാട് നടക്കും. അഞ്ചിന് രാവിലെ 10.30ന് മുഖ്യദേവതയായ ചോന്നമ്മ ഭഗവതിയുടെ തിരുമുടി നിവരും. ഉച്ചക്ക് ------------------------അഞ്ഞാരത്തോളം പേർക്കുള്ള അന്നദാനവും ഉണ്ടാകും. പുനർനിർമാണം നടത്തിയ ചോന്നമ്മ കോട്ടത്തി​െൻറ പുനഃപ്രതിഷ്ഠ കഴിഞ്ഞ ദിവസം തന്ത്രി പുതുശ്ശേരി ഇല്ലത്ത് പുരുഷോത്തമൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്നു. വാർത്തസമ്മേളനത്തിൽ കെ.ഒ. മോഹനൻ നമ്പ്യാർ, കെ.വി. പ്രശാന്ത്, കെ.പി. രാധാകൃഷ്ണൻ, കെ.കെ. രാധാകൃഷ്ണൻ, പി.വി. പ്രഭാകരൻ, കെ.പി. ഗംഗാധരൻ, സി. മോഹനൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.