ഇച്ഛാശക്തിയും ആർജവവും കാണിച്ച മാതൃകാവ്യക്തിത്വം ^സതീശൻ പാച്ചേനി

ഇച്ഛാശക്തിയും ആർജവവും കാണിച്ച മാതൃകാവ്യക്തിത്വം -സതീശൻ പാച്ചേനി കണ്ണൂർ: ലോക ഫുട്ബാൾ ഭൂപടത്തിൽ ഉജ്ജ്വല സംഘാടകമികവിനാൽ വ്യക്തിമുദ്ര പതിപ്പിച്ച മാതൃകാ വ്യക്തിത്വമാണ് കണ്ണൂരി​െൻറ സ്വന്തം പി.പി. ലക്ഷ്മണേട്ടനെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി. കാൽപന്തുകളിയിലും മറ്റു വിവിധ സംഘടനാസ്ഥാനങ്ങളിലും തൊട്ടതെല്ലാം പൊന്നാക്കിമാറ്റിയ അദ്ദേഹത്തി​െൻറ വിയോഗം കോൺഗ്രസ് പാർട്ടിക്കും പൊതുസമൂഹത്തിനുമെല്ലാം തീരാനഷ്ടമാണ്. കണ്ണൂർ നഗരസഭ ചെയർമാൻ എന്നനിലയിൽ പുരോഗമനപരമായ കാഴ്ചപ്പാടിലൂടെ നഗരഭരണത്തിന് വേറിട്ട മുഖം നൽകിയിരുന്നു. കോൺഗ്രസ് സംഘടനാരംഗത്ത് ജില്ലയിൽ സജീവമായി ഇടപെടുകയും ഏറെ തിരക്കിനിടയിലും പാർട്ടി ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ കാർക്കശ്യസമീപനം പുലർത്തുകയും ചെയ്ത മികച്ച രാഷ്ട്രീയ നേതാവിനെക്കൂടിയാണ് ലക്ഷ്മണേട്ട​െൻറ വിയോഗത്തിലൂടെ നഷ്ടമായതെന്നും സതീശൻ പാച്ചേനി അനുശോചനസന്ദേശത്തിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.