കണ്ണൂർ: കണ്ണൂരിൽ നടന്ന ഫെഡറേഷൻ കപ്പിെൻറ ഫൈനൽ ഇന്നും കളിപ്രേമികൾ മറക്കില്ല. ഫൈനലിൽ ഏറ്റുമുട്ടിയത് മോഹൻബഗാനും മുഹമ്മദൻസും. അന്നത്തെ ശക്തിദുർഗങ്ങളായ ടീമുകളായതുകൊണ്ടല്ല ആളുകൾ ആ കളി മറക്കാത്തത്. ഒത്തുകളി മണത്ത കളിയിൽ പി.പി. ലക്ഷ്മണെൻറ ഭീഷണിക്കു മുന്നിൽ കീഴടങ്ങി വീണ്ടും ഫൈനൽ കളിക്കാൻ ടീമുകൾ നിർബന്ധിതരായ സംഭവത്തെ തുടർന്നാണ്. 1983ലായിരുന്നു ഇത്. അന്ന് കെ.എഫ്.എ പ്രസിഡൻറായിരുന്നു പി.പി. ലക്ഷ്മണൻ. കണ്ണൂർ കോട്ടമൈതാനത്താണ് കളി. കാൽപന്തിനെ നെഞ്ചേറ്റുന്ന ജനതക്കു മുന്നിൽ ഒരു വലിയ ടൂർണമെൻറിെൻറ ൈഫനൽ നടക്കുന്നു. കാണികൾ വലിയ ആവേശത്തിലാണ്. മത്സരത്തിന് ഏറെ മുമ്പുതന്നെ മൈതാനം നിറഞ്ഞുകവിഞ്ഞിരുന്നു. കളി തുടങ്ങി. രണ്ട് ടീമുകളും ഒാരോ ഗോൾ വീതംനേടി സമനില പാലിച്ചു. എന്നാൽ, പ്രതീക്ഷക്കൊത്ത് കളി നന്നായില്ല. ഗോളടിക്കാനും മറ്റും കളിക്കാർ താൽപര്യം കാണിക്കാത്തതുപോലെ. ഒത്തുകളിയുടെ സാന്നിധ്യം ജനങ്ങൾ തിരിച്ചറിഞ്ഞു. സംയുക്ത വിജയികളായി കപ്പുമായി പോകാമെന്ന കൊൽക്കത്തൻ ടീമുകളുടെ തന്ത്രമാണെന്ന് വാർത്ത പരന്നു. ഇതോടെ ജനക്കൂട്ടം പ്രകോപിതരായി. മത്സരത്തിെൻറ പോക്കിൽ ലക്ഷ്മണനും ശരികേട് തോന്നി. ടൂർണമെൻറ് സമിതിയുടെ ചെയർമാൻ കൂടിയായിരുന്ന അദ്ദേഹം മത്സരം അടുത്തദിവസം ഒന്നുകൂടി കളിക്കണമെന്ന് ടീമുകളോട് പറഞ്ഞു. ടീമുകൾ പ്രതിഷേധിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. മോഹൻബഗാൾ കളി അവസാനിപ്പിച്ച് ട്രെയിനിൽ മടങ്ങാൻ തീരുമാനിച്ചു. കളി പൂർത്തിയാക്കാതെ നിങ്ങൾ ഇവിടെനിന്ന് പോകില്ലെന്ന് ലക്ഷ്മണൻ പറഞ്ഞു. ആ വാക്കുകളിലെ നിശ്ചയദാർഢ്യം മോഹൻബഗാനെ പിന്തിരിപ്പിച്ചു. ആദ്യ ഫൈനലിലെ തണുപ്പൻകളിക്കു പകരം പിേറ്റദിവസം കോട്ടമൈതാനത്തെ കോരിത്തരിപ്പിച്ച മത്സരമാണ് കളിക്കാർ കാഴ്ചവെച്ചത്. മോഹൻബഗാൻ ചാമ്പ്യന്മാരാകുകയുംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.