തൊട്ടതെല്ലാം പൊന്നാക്കി പി.പി. ലക്ഷ്​മണൻ

കണ്ണൂർ: വളപട്ടണം പ്ലൈവുഡ് ഫാക്ടറിയിൽ ജോലിക്കായി പോയെങ്കിലും ജോലി നൽകാതെ തിരിച്ചയച്ച ഒരു സംഭവം പി.പി. ലക്ഷ്മണ​െൻറ ജീവിതത്തിലുണ്ട്. പത്താം ക്ലാസ് കഴിഞ്ഞുനിൽക്കെ എന്തുചെയ്യണമെന്നറിയാതെ നിൽക്കുേമ്പാഴാണിത്. എന്നാൽ, പിന്നീട് വ്യവസായമേഖലയിൽ വളർച്ചയുടെ പടവുകൾ കയറിയ ലക്ഷ്മണന് ഇവരൊക്കെ സുഹൃത്തുക്കളായി. താൻ കൂടുതൽ വളരെട്ട എന്നതിനാലായിരിക്കാം തന്നെ തിരിച്ചയച്ചതെന്നും ഇദ്ദേഹം പിന്നീട് പറഞ്ഞിരുന്നു. ഫുട്ബാളിലെന്നപോലെ കണ്ണൂരിലെ വ്യവസായമേഖലയിലും വലിയ വളർച്ചയും വികസനവും ഒരുക്കിയ വ്യക്തിയാണ് പി.പി. ലക്ഷ്മണൻ. തകർച്ചയിലേക്ക് പോയ ഒരുപാട് സ്ഥാപനങ്ങെള വിജയത്തിലെത്തിക്കുന്നതിനും അദ്ദേഹത്തിന് സാധിച്ചു. തൊട്ടതെല്ലാം പൊന്നാക്കുന്നയാളാണ് പി.പി. ലക്ഷ്മണനെന്ന് ഇ. അഹമ്മദ് മുെമ്പാരിക്കൽ പറഞ്ഞിരുന്നു. ഇത് അക്ഷരംപ്രതി ശരിയായിരുന്നുവെന്ന് ഇദ്ദേഹം രക്ഷപ്പെടുത്തിയ സ്ഥാപനങ്ങളുടെ കാര്യമെടുത്താൽ മനസ്സിലാകും. ദക്ഷിണാഫ്രിക്കയിൽ റെയിൽവേ ഉദ്യോഗം ഒഴിവാക്കി വന്നപ്പോൾ കണ്ണൂരിൽ എന്തുചെയ്യണമെന്ന് അദ്ദേഹത്തിന് വലിയ രൂപമില്ലായിരുന്നു. വെസ്റ്റേൺ പ്ലൈവുഡ് ഫാക്ടറിയുടെ ചുവടുപിടിച്ച് തുടങ്ങിയ ചില ചെറുകിട ഫാക്ടറികൾ അടച്ചുപൂട്ടിയിരുന്നു. ഇവയിൽ ഒന്ന് ഏറ്റെടുക്കാൻ അദ്ദേഹം തീരുമാനിച്ചു. സുഹൃത്തുക്കളുടെ സഹായവും മറ്റും കാരണം കമ്പനി യാഥാർഥ്യമായി. 250 പേർക്ക് തൊഴിൽ നൽകുന്ന കാനന്നൂർ പ്ലൈവുഡ്സ് ആൻഡ് ടിമ്പർ പ്രോഡക്ടസ് എന്ന കമ്പനി പ്രവർത്തനം തുടങ്ങി. പിന്നീട് നിർമാണമേഖലയിലേക്കും ബിസിനസ് വ്യാപിപ്പിച്ചു. ഇറിഗേഷൻ വകുപ്പി​െൻറയും പൊതുമരാമത്ത് വകുപ്പി​െൻറയും പ്രവൃത്തികൾ ഏറ്റെടുത്തുതുടങ്ങി. പ്രമുഖ വ്യവസായികളെ കണ്ട് അവരിൽനിന്ന് കാര്യങ്ങൾ ഗ്രഹിക്കുന്നതിനും അദ്ദേഹം ശ്രമിച്ചിരുന്നു. കണ്ണൂരിലെ പ്രശസ്തമായ മലബാർ ഡൈയിങ് ആൻഡ് ഫിനിഷിങ് കമ്പനിയുടെ ഡയറക്ടറായി 1968 മുതൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. നഷ്ടത്തിലായിരുന്ന കമ്പനിയെ ശരിയായ വഴിയിലേക്ക് നയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഇൗ മേഖലയിലെ ഏറെക്കാലത്തെ പരിചയമാണ് പൂട്ടിക്കിടന്ന കണ്ണൂർ സ്പിന്നിങ് മില്ലി​െൻറ പ്രവർത്തനം വീണ്ടും തുടങ്ങിയതിനു പിന്നിലും. 2003ലാണ് കണ്ണൂർ സ്പിന്നിങ് മില്ലി​െൻറ ചെയർമാനായി പി.പി. ലക്ഷ്മണനെ യു.ഡി.എഫ് സർക്കാർ നിയോഗിക്കുന്നത്. എട്ടുകോടി കടത്തിലായിരുന്നു സ്ഥാപനം. പരുത്തിക്കമ്പനികൾക്ക് നൽകാനുള്ള പണം വേറെയും. പണമടക്കാത്തതിനാൽ വൈദ്യുതിപോലും വിച്ഛേദിക്കപ്പെട്ടിരുന്നു. നിലയില്ലാക്കയത്തിൽനിന്ന് തുടങ്ങിയ രക്ഷപ്പെടുത്തൽ നിരവധി തൊഴിലാളികൾക്ക് ജീവശ്വാസം പകർന്നു. മുഖ്യമന്ത്രിയായിരുന്ന എ.കെ. ആൻറണി, വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, സഹകരണമന്ത്രി എം.വി. രാഘവൻ എന്നിവരുടെ പിന്തുണയോടെയാണ് കണ്ണൂർ സ്പിന്നിങ്മില്ലി​െൻറ പുനർജന്മം ഇദ്ദേഹം സാധ്യമാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.