കണ്ണൂർ: ഫുട്ബാളിനായുള്ള ഒരു സ്കൂൾ... 'ഇൻറർനാഷനൽ സ്കൂൾ ഒാഫ് ഫുട്ബാൾ' എന്നത് പി.പി. ലക്ഷ്മണെൻറ സ്വപ്നമായിരുന്നു. തെൻറ ആത്മകഥയിൽ ഇക്കാര്യം അേദ്ദഹം സൂചിപ്പിക്കുകയുംചെയ്തു. അന്തർദേശീയ ഫുട്ബാളിൽ ഇന്ത്യയെ പ്രതിനിധാനംചെയ്യാൻ കരുത്തുറ്റ ഒരു ടീം എല്ലാക്കാലത്തും ഒാരോ ഇന്ത്യക്കാരെൻറയും സ്വപ്നമാണ്. ഇത് യാഥാർഥ്യമാക്കണമെന്ന തെൻറ ആഗ്രഹമാണ് ഇൻറർനാഷനൽ സ്കൂൾ ഒാഫ് ഫുട്ബാൾ എന്നാണ് അദ്ദേഹം പറഞ്ഞത്. കണ്ണൂർ കേന്ദ്രമായി തുടങ്ങാൻ ആഗ്രഹിച്ചിരുന്ന സ്കൂളിൽ ദേശീയതലത്തിൽ കുട്ടികളെ തെരഞ്ഞെടുത്ത് പ്രവേശിപ്പിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. അഞ്ചാം ക്ലാസുമുതൽ പ്ലസ് ടുവരെയുള്ള വിദ്യാർഥികൾക്ക് കളിയും പഠനവുമായി ഒരുമിക്കാം. എന്നാൽ, കൂടുതൽ സമയം ഇദ്ദേഹത്തിന് ഇൗ സ്വപ്നങ്ങൾക്കായി മാറ്റിവെക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.