കണ്ണൂർ: വളർച്ചയുടെ പടവുകൾ കയറുേമ്പാഴും കൂടെനിൽക്കുന്നവരെയും അതിെൻറ പങ്കാളികളാക്കുകയെന്നതാണ് പി.പി. ലക്ഷ്മണെൻറ ശൈലി. ഇൗ വിശിഷ്ടസ്വഭാവം നൽകിയ സുഹൃത്തുക്കളുടെ എണ്ണം അനേകമാണ്. തനിക്ക് എല്ലാം നൽകിയത്് സുഹൃത്തുക്കളാണെന്ന് പി.പി. ലക്ഷ്മണൻ പറയാറുണ്ട്. ശിഷ്യനായിട്ടും പി.പി. ലക്ഷ്മണനെ താൻ ശിഷ്യനെന്ന് വിളിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നും സുഹൃത്തെന്ന് വിളിക്കാനാണ് ഇഷ്ടമെന്നും സുകുമാർ അഴീക്കോട് പറഞ്ഞിട്ടുണ്ട്. തെൻറ വിജയം കൂടെ നിൽക്കുന്നവരുടെകൂടി സന്തോഷമാണെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. താൻ വായിൽ പ്ലാവിലകൊണ്ട് ജനിച്ചവനാണ്. എന്നാൽ, തെൻറ മക്കൾക്ക് വായിൽ വെള്ളിക്കരണ്ടിയുമായി ജനിക്കാൻ കഴിഞ്ഞെന്ന് സംതൃപ്തിയോടെ സുഹൃത്തുക്കളോട് പറയുമായിരുന്നു. എല്ലാവരെയും സ്നേഹിക്കാനും സഹായിക്കാനുമുള്ള വലിയ മനസ്സാണ് പി.പി. ലക്ഷ്മണനുള്ളത്. അേദ്ദഹത്തിെൻറ സ്ഥാപനമായ മലബാർ ഡൈയിങ്ങിെൻറ ഒാഫിസിലെ മേശപ്പുറത്ത് മാസത്തിെൻറ തുടക്കത്തിൽ പണം നിറച്ച കവറുകളുണ്ടാകും. സഹായം ആവശ്യമുള്ളവർക്ക് അത് അയക്കും. അതൊന്നും ആരോടും വെളിപ്പെടുത്താറില്ല. തന്നെ കാണാൻ വരുന്നവരെ നിരാശരാക്കി മടക്കി അയക്കാറുമില്ല. കോൺഗ്രസ് പ്രവർത്തകനാണെങ്കിലും മറ്റ് പാർട്ടികൾക്കും അദ്ദേഹത്തിനു മുന്നിൽ വ്യത്യാസമില്ലായിരുന്നു. സംഭാവനകൾ നൽകുന്നതിൽ പിശുക്കും കാണിച്ചിരുന്നില്ല. പണം ശേഖരിക്കേണ്ടിവന്നാലും സഹായം ആവശ്യമായാലും സന്നദ്ധസംഘടനകൾ ലക്ഷ്മണേട്ടനെ മുന്നിൽ നിർത്തും. ലക്ഷ്മണേട്ടൻ മുന്നിൽനിന്നാൽ പണം ലഭിക്കുമെന്ന് അവർക്ക് അറിയാം. അവസാനകാലത്ത് അസുഖം വന്ന് കിടപ്പിലായപ്പോഴും സ്നേഹാന്വേഷണങ്ങളുമായി സുഹൃത്തുക്കൾ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. എല്ലാവരോടും സംസാരിക്കാൻ അദ്ദേഹം ശ്രമിക്കുകയുംചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.