ശാന്തനായി ഇടപെട്ട നഗരസഭ ചെയർമാൻ

കണ്ണൂർ: വലിയ തിരക്കുകൾക്കിടയിലും ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിന് പി.പി. ലക്ഷ്മണൻ സമയം കണ്ടെത്തിയിരുന്നു. കണ്ണൂർ നഗരസഭയിൽ കൗൺസിലറായും ചെയർമാനായും പ്രവർത്തിച്ചിരുന്ന കാലത്തെ ഇടപെടലുകൾ കണ്ണൂരുകാർ മറന്നിട്ടില്ല. കൗൺസിൽ യോഗത്തിലായാലും ഒാഫിസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരുടെ മുന്നിലായാലും പ്രശ്നങ്ങൾ ശ്രദ്ധയോടെ കേൾക്കും. പരിഹരിക്കാവുന്ന പ്രശ്നങ്ങളിൽ ഉടനെ ഇടപെടും. 1999-2000 കാലത്താണ് പി.പി. ലക്ഷ്മണൻ നഗരസഭയുടെ ചെയർമാനായിരുന്നത്. യു.ഡി.എഫ് വെറുതെനിന്നാലും വിജയിക്കുന്ന നഗരസഭ. ചെറുതായിരുന്നാലും പ്രതിപക്ഷത്തി​െൻറ ആവശ്യങ്ങൾക്ക് അദ്ദേഹം ചെവികൊടുത്തിരുന്നു. വലിയ വാക്കേറ്റങ്ങളുണ്ടാകുേമ്പാൾപോലും ഒരു പ്രകോപനവുമില്ലാതെ സൗമ്യമായി ഇടപെട്ടു. കൗൺസിലർമാരും ലക്ഷ്മണേട്ട​െൻറ വാക്കുകൾ കേൾക്കുേമ്പാൾ ശാന്തരാകും. എല്ലാവരോടും അടുത്ത വ്യക്തിബന്ധം പുലർത്തി ഒന്നിച്ച് മുന്നോട്ടുപോകുന്ന വഴി എളുപ്പമാക്കുന്നതായിരുന്നു അദ്ദേഹത്തി​െൻറ ശൈലി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.