കെ.ജി.ഒ.എ സംസ്​ഥാന സമ്മേളനം 11ന് തുടങ്ങും

കാഞ്ഞങ്ങാട്: കെ.ജി.ഒ.എ സംസ്ഥാന സമ്മേളനം മേയ് 11, 12 തീയതികളിൽ കാഞ്ഞങ്ങാട് നടക്കും. സമ്മേളന പരിപാടികൾക്ക് സംഘാടകസമിതി എക്സിക്യൂട്ടിവ് യോഗം അന്തിമരൂപം നൽകി. മേയ് നാലിന് പതാകദിനം ആചരിക്കും. എട്ടിന് വൈകീട്ട് നഗരത്തിൽ വിളംബര ജാഥ നടത്തും. ഒമ്പതിന് മുനിസിപ്പൽ ടൗൺഹാളിൽ ചരിത്ര ചിത്രപ്രദർശനം നടക്കും. ഫാഷിസത്തിനെതിരെ തെരുവോര ചിത്രരചനയും നടക്കും. 10ന് വൈകീട്ട് സാംസ്കാരിക സമ്മേളനം. 11ന് ആകാശ് ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം അശോക് ധാവ്ളെ ഉദ്ഘാടനം ചെയ്യും. 12ന് വൈകീട്ട് അഞ്ചിന് കാഞ്ഞങ്ങാട് നഗരസഭ ടൗൺഹാൾ പരിസരത്ത് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. സംഘാടകസമിതി അവലോകന യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ പി. കരുണാകരൻ എം.പി അധ്യക്ഷത വഹിച്ചു. എ.വി. പ്രഭാകരൻ, കെ. രാജ്മോഹൻ, ഡി.എൽ. സുമ, കെ. സതീശൻ, കെ. വിനോദ് കുമാർ, വി. ചന്ദ്രൻ, പി.എം. നന്ദകുമാർ, കെ.എം. മുഹമ്മദ്, എം.പി. സുബ്രഹ്മണ്യൻ, വി.സി. മാധവൻ, എൻ. രവീന്ദ്രൻ, മൂലക്കണ്ടം പ്രഭാകരൻ, ടി.വി. കരിയൻ, പി. നാരായണൻ, കൃഷ്ണൻ കുട്ടമത്ത്, വി. നാരായണൻ, ടി.കെ. നാരായണൻ, ദേവി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. 110 വനിതകൾ ഉൾപ്പെടെ 543 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സി.എം. വിനയചന്ദ്രൻ രചനയും ഗംഗാധരൻ കരിവെള്ളൂർ സംഗീതവും നൽകിയ സ്വാഗതഗാന, സംഗീതശിൽപത്തി​െൻറ റിഹേഴ്സൽ പുരോഗമിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.