തുരുത്തിയിലെ കുടിൽകെട്ടി സമരം തുടരുന്നു; പിന്തുണയുമായി കൂടുതൽ നേതാക്കൾ

പാപ്പിനിശ്ശേരി: തുരുത്തിയിലെ പട്ടികജാതിക്കാരുടെ കോളനിയെ ഇല്ലാതാക്കി ദേശീയപാത ബൈപാസ് നിർമിക്കുന്നതിനെതിരെ തുടങ്ങിയ കുടിൽകെട്ടി സമരം അഞ്ചാം ദിവസത്തിലേക്ക്. സമരത്തിന് പിന്തുണയുമായി കീഴാറ്റൂരിലെ വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ സമരപന്തലിലെത്തി. കോളനി നിവാസികൾ ഉയർത്തിയ പ്രശ്നം യാഥാർഥ്യമാണെന്നും വ്യവസായികളുടെ താൽപര്യത്തിനായി പ്രാദേശിക ഭരണകക്ഷിയുടെ സമ്മർദത്തിന് വഴങ്ങിയുള്ള പുതിയ ദേശീയപാത അലൈൻമ​െൻറ് ജനവിരുദ്ധമാണെന്നും സുരേഷ് കീഴാറ്റൂർ പറഞ്ഞു. ചൊവ്വാഴ്ച ഉച്ചക്കുശേഷം ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനിയും സംഘവും സമരപ്പന്തലിലെത്തും. മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ തുരുത്തി കർമസമിതി കൺവീനർ കെ. നിഷിൽ കുമാറുമായി ഫോണിൽ ബന്ധപ്പെട്ട് എല്ലാവിധ പിന്തുണയും അറിയിച്ചു. ഏതാനും ദിവസത്തിനുള്ളിൽ സമരപ്പന്തലിലെത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ലോക് ജൻശക്തി പാർട്ടി ജില്ല പ്രസിഡൻറ് പി.കെ. അയ്യപ്പൻ അടക്കം വിവിധ തുറകളിൽപ്പെട്ട നിരവധി പേർ തിങ്കളാഴ്ച സമര പ്പന്തലിലെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.