മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

തലശ്ശേരി: ട്രെയിനിൽ നിന്നും തെറിച്ചുവീണ് മരണപ്പെട്ടതായി സംശയിക്കുന്ന യുവാവിനെ തിരിച്ചറിഞ്ഞില്ല. കാഴ്ചയിൽ ഉദ്ദേശം 40 വയസ്സ് തോന്നിക്കുന്ന യുവാവി​െൻറ മൃതദേഹം ധർമടം കൂടക്കടവിനും എടക്കാടിനും ഇടയിൽ പാളത്തിനരികിലെ കുറ്റിക്കാട്ടിലാണ് ഞായറാഴ്ച ഉച്ചയോടെ പരിസരവാസികൾ കണ്ടത്. ബർമുഡയും കള്ളി ബനിയനുമാണ് വേഷം. എടക്കാട് പൊലീസെത്തി പ്രാഥമിക പരിശോധനക്കുശേഷം മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.