കണ്ണൂർ: പ്രമുഖ ഗാന്ധിയനും മദ്യനിരോധന പ്രവർത്തകനുമായ എം.പി. ബാലകൃഷ്ണൻ, കോൺഗ്രസ് നേതാവും സാമൂഹികപ്രവർത്തകനുമായ പി.പി. ലക്ഷ്മണൻ എന്നിവരുടെ നിര്യാണത്തിൽ മദ്യനിരോധന സമിതി ജില്ല കമ്മിറ്റി അനുശോചിച്ചു. എം. മുകുന്ദൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. അഡ്വ. അഹമ്മദ് മാണിയൂർ, പ്രഫ. എം. മുഹമ്മദ്, എ.കെ. സുരേശൻ, കെ.കെ. ഗോവിന്ദൻ നമ്പ്യാർ, ആർ.കെ. മോഹൻദാസ്, രാജൻ കോരേമ്പത്ത്, ടി. ചന്ദ്രൻ, എ. രഘു, സി. കാർത്യായനി, ടി.കെ.ഡി മുഴപ്പിലങ്ങാട് എന്നിവർ സംസാരിച്ചു. പി.പി. ലക്ഷ്മണെൻറ നിര്യാണത്തിൽ ജനതാദൾ (യു.ഡി.എഫ് വിഭാഗം) ജില്ല പ്രസിഡൻറ് എ. കൃഷ്ണൻ, ജനറൽ സെക്രട്ടറി എൻ.എം. ഹരീഷ്ബാബു, സംസ്ഥാന കമ്മിറ്റിയംഗം സി.കെ. സഹജൻ, കണ്ണൂർ നിയോജകമണ്ഡലം പ്രസിഡൻറ് എം.പി. രവീന്ദ്രൻ എന്നിവർ അനുശോചിച്ചു. ജവഹർലാൽ നെഹ്റു പബ്ലിക് ലൈബ്രറി മുൻ വൈസ് ചെയർമാൻ കൂടിയായ പി.പി. ലക്ഷ്മണെൻറ നിര്യാണത്തിൽ ജവഹർ ലൈബ്രറി ഭരണസമിതി യോഗം അനുശോചിച്ചു. വൈസ് ചെയർമാൻ അഡ്വ. ടി.ഒ. മോഹനൻ അധ്യക്ഷതവഹിച്ചു. പ്രഫ. ടി.വി. ബാലൻ, മുണ്ടേരി ഗംഗാധരൻ, പി. ഗോപി, സി.പി. ദാമോദരൻ, എം. രത്നകുമാർ, വി.പി. കിഷോർ, -------------പി.കെ. പ്രേമരാജൻ---------------, കെ. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. പി.പി. ലക്ഷ്മണെൻറ നിര്യാണത്തിൽ സി.എം.പി (സി.പി. ജോൺ വിഭാഗം) ജില്ല കൗൺസിൽ അനുശോചിച്ചു. സി.എ. അജീർ, എ.കെ. ബാലകൃഷ്ണൻ എന്നിവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. പി.പി. ലക്ഷ്മണെൻറ നിര്യാണത്തിൽ മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറിയും മുസ്ലിംലീഗിെൻറ സ്വതന്ത്ര കർഷകസംഘം ജില്ല വർക്കിങ് പ്രസിഡൻറുമായ അഡ്വ. അഹമ്മദ് മാണിയൂർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.