മംഗളൂരു: പി.യു.സി ഫൈനൽ പരീക്ഷ സയൻസ് ഗ്രൂപ്പിൽ മംഗളൂരു ഗോവിന്ദദാസ് കോളജിലെ പി.അങ്കിത രണ്ടാം റാങ്ക് നേടി. 600ൽ 595മാർക്കാണ് കരസ്ഥമാക്കിയത്. എം.ആർ.പി.എൽ മാനജർ എ. പ്രസാദിെൻറയും ഭാരതിയുടെയും മകളാണ്. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഫലത്തിൽ വിജയ ശതമാനത്തിൽ ദക്ഷിണ കന്നട ജില്ലയാണ് സംസ്ഥാനത്ത് ഒന്നാമത്, 91.94 ശതമാനം. 90.67 ശതമാനവുമായി ഉഡുപ്പി ജില്ല രണ്ടാം സ്ഥാനത്തുണ്ട്. ദക്ഷിണ കന്നട ജില്ലയിലെ പി.യു വിദ്യാർഥികളിൽ 29 ശതമാനം കാസർകോട് ജില്ലയിൽ നിന്നുള്ളവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.