അനു​േശാചന പ്രവാഹം

കണ്ണൂർ: പി.പി. ലക്ഷ്മണ​െൻറ നിര്യാണത്തിൽ അനുശോചന പ്രവാഹം. കായികരംഗത്തും കണ്ണൂരി​െൻറ സാംസ്കാരിക മണ്ഡലത്തിലും നിറഞ്ഞുനിന്ന വ്യക്തിയോടുള്ള സ്നേഹാദരം ആയിരങ്ങളുടെ അന്ത്യാഞ്ജലിയായി. നിര്യാണവാർത്തയറിഞ്ഞ് പുലർച്ച ആശുപത്രിയിലും അദ്ദേഹത്തി​െൻറ വസതിയിലും ആളുകൾ എത്തിയിരുന്നു. സമൂഹത്തി​െൻറ വിവിധ തുറകളിലുള്ളവരുമായി വലുപ്പച്ചെറുപ്പമില്ലാതെ ഇടപെട്ട വ്യക്തിയായിരുന്നു പി.പി. ലക്ഷ്മണൻ. അവസാനമായി ഒരുേനാക്കുകാണാനായി എത്തിയവരുടെ ബാഹുല്യവും ഇത് വ്യക്തമാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ നിര്യാണത്തിൽ അനുശോചനം അറിയിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വസതിയിലെത്തി അേന്ത്യാപചാരമർപ്പിച്ച് റീത്ത് സമർപ്പിച്ചു. കോർപറേഷൻ മേയർ ഇ.പി. ലത, ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ്, കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ വെള്ളോറ രാജൻ, കോർപറേഷൻ കൗൺസിലർ അഡ്വ. ടി.ഒ. മോഹനൻ, ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, െഎ.എൻ.ടി.യു.സി ദേശീയ വൈസ് പ്രസിഡൻറ് കെ. സുരേന്ദ്രൻ, അഡ്വ. റഷീദ് കവ്വായി, കൗൺസിലർ തൈക്കണ്ടി മുരളീധരൻ, സി.എം.പി ജില്ല സെക്രട്ടറി സി.വി. ശശീന്ദ്രൻ, സ്പോർട്സ് കൗൺസിൽ മുൻ ജില്ല പ്രസിഡൻറ് പി. ഷാഹിൻ, ഡി.സി.സി ജനറൽ സെക്രട്ടറി ടി. ജയകൃഷ്ണൻ, സംഗീതസഭ പ്രസിഡൻറ് കെ. പ്രമോദ്, സെക്രട്ടറി ഒ.എൻ. രമേഷ് എന്നിവരും വസതിയിലെത്തി അനുശോചനമറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.