പയ്യന്നൂർ: ദേശീയപാത അതോറിറ്റിയുടെ മേൽനോട്ടത്തിൽ നിർമിക്കുന്ന തീരദേശ ഹൈവേയുടെ തുടർനടപടികൾ നിലച്ചു. പ്രാരംഭപ്രവൃത്തി മാത്രമാണ് നടന്നത്. പാതനിർമാണവുമായി ബന്ധപ്പെട്ട് രാമന്തളി ഗ്രാമപഞ്ചായത്തിലെ ഓലക്കാൽ കടവ് പാലത്തിെൻറ ബോറിങ്ങും മറ്റും പൂർത്തിയാക്കിയെങ്കിലും തുടർനടപടി നിലക്കുകയായിരുന്നു. 12 മീറ്റർ വീതിയായിരിക്കും പാതക്കുണ്ടാവുക. നിലവിലുള്ള റോഡ് എട്ടുമീറ്ററാണ്. ഈ റോഡിെൻറ ഇരുഭാഗങ്ങളിൽനിന്നും രണ്ടുമീറ്റർ വീതം ഏറ്റെടുത്താൽ മാത്രമെ വികസിപ്പിക്കാനാവൂ. നാവിക അക്കാദമിയുമായി ബന്ധപ്പെട്ട് 1983ൽ നിർമിച്ചതാണ് പുന്നക്കടവ്-കുന്നരു-പാലക്കോട് റോഡ്. അന്ന് സൗജന്യമായാണ് സ്ഥലം വിട്ടുനൽകിയത്. നിലവിൽ പാത വികസനത്തിന് നാട്ടുകാർ സൗജന്യമായി സ്ഥലം നൽകാനിടയില്ല. മതിയായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാവേണ്ടിവരും. ഇതും പദ്ധതി നീളാൻ കാരണമാവും. ഈ വർഷത്തെ ബജറ്റിൽ തുക അനുവദിച്ചിട്ടില്ല. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. സർക്കാർ അടിയന്തരനടപടി സ്വീകരിച്ചാൽ മാത്രമെ പാതനിർമാണം തുടങ്ങാനാവുകയുള്ളൂ എന്ന് നാട്ടുകാർ പറയുന്നു. ബന്ധപ്പെട്ട പൊതുമരാമത്ത് ഓഫിസുകളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പ്രതിബന്ധമാവുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.