ശ്രീകണ്ഠപുരം: മുത്തപ്പനെയും മുത്തപ്പെൻറ ആരാധനയെക്കുറിച്ചും ദേശീയ സെമിനാർ മേയ് അഞ്ച്, ആറ് തീയതികളിൽ കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനം താഴെ പൊടിക്കളത്ത് നടക്കും. സെമിനാറിൽ കേരളത്തിനകത്തും പുറത്തുമുള്ള സർവകലാശാലകളിൽ നിന്നുള്ള അധ്യാപകരും ഗവേഷകരും വിദ്യാർഥികളും പങ്കെടുക്കും. അഞ്ചിന് രാവിലെ 10ന് ചരിത്രകാരൻ എം.ജി.എസ്. നാരായണൻ ഉദ്ഘാടനം ചെയ്യും. മുത്തപ്പനെ കുറിച്ചുള്ള പുരാവസ്തു ശാസ്ത്രപരവും ചരിത്രപരവുമായ പ്രത്യേകതകൾ, നരവംശശാസ്ത്രം, നാടോടി വിജ്ഞാനം, അനുഷ്ഠാന പരമായ പ്രത്യേകതകൾ എന്നിവ സംബന്ധിച്ച് പ്രബന്ധങ്ങൾ അവതരിപ്പിക്കും. മുത്തപ്പെൻറ ഐതിഹ്യവും ആചാരങ്ങളിലെ പ്രത്യേകതകളും സംബന്ധിച്ച ഇത്തരമൊരു വിശദമായ സെമിനാർ ആദ്യമാണെന്ന് സംഘാടക സമിതി ചെയർമാൻ കുന്നത്തൂർപാടി പാരമ്പര്യ ട്രസ്റ്റി എസ്.കെ. കുഞ്ഞിരാമൻ നായനാർ അറിയിച്ചു. സംഘാടക സമിതി ഭാരവാഹികൾ: വിനോദ് പയ്യട (കൺ.), ടി. വിജയൻ, കുമാരൻ തെക്കേപറമ്പിൽ (വൈസ് ചെയർ.), ഉണ്ണി പെരുംകുളത്ത് (ജോ. കൺ.), അജീഷ് പെരുംകുളത്ത് (ട്രഷ.). ഫോൺ: 9495147440. .,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.