പൊലീസുകാരൻ ഓടിച്ച ഓട്ടോയിടിച്ച് വിരൽ നഷ്​ടപ്പെട്ട സംഭവത്തിൽ കേസെടുത്തു

തളിപ്പറമ്പ്: പൊലീസുകാരന്‍ ഓടിച്ച ഓട്ടോറിക്ഷയിടിച്ച് പ്രവാസി യുവാവി​െൻറ കൈവിരല്‍ നഷ്ടപ്പെട്ട സംഭവത്തില്‍ സി.ഐയുടെ നിർദേശപ്രകാരം കേസെടുത്തു. കഴിഞ്ഞ 24ന് വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. തളിപ്പറമ്പ് ചിറവക്കില്‍ പൊലീസ്, വാഹനം പരിശോധിക്കുന്നതിനിടെ സംശയകരമായി നിര്‍ത്തിയിട്ട ഓട്ടോറിക്ഷ സ്‌റ്റേഷനിലെത്തിക്കുന്നതിനിടെയായിരുന്നു അപകടം. എസ്.ഐ ആവശ്യപ്പെട്ടതനുസരിച്ചാണ് കെ.എ.പിയിലെ പൊലീസുകാരന്‍ ഒാേട്ടാ ഒാടിച്ചത്. സ്റ്റേഷനിലേക്ക് പോവുന്നതിനിടെ ബൈക്കിലിടിക്കുകയായിരുന്നു. പൊലീസുകാരന് ലൈസൻസ് ഇല്ലെന്നും ആരോപണമുണ്ട്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികന്‍ തളിപ്പറമ്പ് കപാലികുളങ്ങര ക്ഷേത്രത്തിന് സമീപത്തെ പി. ശ്രീജിത്തിനെ സഹകരണ ആശുപത്രിയിലും അവിടെനിന്നും കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരുവിെല ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ചെറുവിരല്‍ മുറിച്ചുമാറ്റേണ്ടിവന്നു. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസി​െൻറ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായില്ലെന്നാണ് ശ്രീജിത്തി​െൻറ ബന്ധുക്കള്‍ പറയുന്നത്. ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനിരിക്കുന്നതിനിടയിലാണ് തളിപ്പറമ്പ് സി.ഐ കെ.ജെ. വിനോയ് കേസെടുക്കാന്‍ നിർദേശം നല്‍കിയത്. പൊലീസ് ശ്രീജിത്തി​െൻറ മൊഴിയെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.