തലശ്ശേരി: ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തിൽ സൈദാർപള്ളി ഖുർആൻ സ്റ്റഡി സെൻററിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായുള്ള 'ടീൻ ഫോക്കസ്' ആരംഭിച്ചു. അസ്ലം കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. മിസ്ഹബ് ലത്തീഫ് അധ്യക്ഷത വഹിച്ചു. ക്യാമ്പ് കോഒാഡിനേറ്റർ എൻ.കെ. അർഷാദ്, എം.പി. അബ്ദുറഹിമാൻ, റഷീദ്, അസ്ഹർ എന്നിവർ സംസാരിച്ചു. ആസിം അഹമ്മദ് ഖിറാഅത്ത് നടത്തി. ജി.െഎ.ഒ ഏരിയ പ്രസിഡൻറ് ഹാദിയ സ്വാഗതവും അൻസം മുനീർ നന്ദിയും പറഞ്ഞു. ക്യാമ്പ് ഒരാഴ്ചയോളം തുടരും. രാവിലെ 10 മുതൽ ഉച്ച ഒന്നുവരെയാണ് സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.