അൺ എയ്ഡഡ് സ്കൂളുകളിൽ വിതരണം തുടങ്ങിയിട്ടില്ല ഇരിക്കൂർ: വിദ്യാഭ്യാസ വകുപ്പിെൻറ ചരിത്രത്തിലാദ്യമായി, വാർഷിക പരീക്ഷ ഫലമറിയാൻ സ്കൂളിലെത്തുന്ന വിദ്യാർഥികൾക്ക് പുതിയ അധ്യയന വർഷത്തെ ഒന്നാംഘട്ട പാഠപുസ്തകവുമായി വീട്ടിലേക്ക് മടങ്ങാം. 288 ടൈറ്റിലുകളിലായി 3.2 കോടി പാഠപുസ്തകങ്ങളാണ് സംസ്ഥാനത്ത് ആദ്യ ടേമിൽ വേണ്ടത്. ഇവയുടെ അച്ചടി പൂർത്തിയാക്കി കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി (KBPS)യിൽനിന്ന് ജനുവരി ആദ്യവാരം വിതരണം തുടങ്ങിയിരുന്നു. സൊസൈറ്റികൾ വഴിയാണ് വിദ്യാലയങ്ങളിലെത്തിച്ചത്. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന ബുധനാഴ്ച സ്കൂളിലെത്തുന്ന എല്ലാ കുട്ടികൾക്കും പുസ്തകം നൽകും. മുൻകാലങ്ങളിലെല്ലാം സ്കൂൾ തുറന്ന ശേഷമാണ് വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ ലഭിച്ചിരുന്നത്. ഇത്തവണ തുറക്കുന്നതിന് ഒരു മാസം മുമ്പ് വിതരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. എന്നാൽ, അൺ എയ്ഡഡ് സ്കൂളുകളിൽ വിതരണം തുടങ്ങിയിട്ടില്ല. ഇവർക്കാവശ്യമായ 22 ലക്ഷം പാഠപുസ്തകങ്ങൾ അച്ചടിച്ച് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഡിപ്പോകളിലെത്തിച്ചിട്ടുണ്ട്. ബാഗിെൻറ ഭാരം കുറക്കുന്നതിന് കഴിഞ്ഞ അധ്യയന വർഷം നടപ്പാക്കിയ മൂന്നു ഭാഗങ്ങളായുള്ള പുസ്തകം തന്നെയാണ് ഇത്തവണയും. ഹൈസ്കൂൾ തലത്തിൽ ഇതേ രീതി സ്വീകരിക്കണമെന്ന നിർദേശമുണ്ടായിരുന്നെങ്കിലും നടപ്പായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.