മംഗളൂരു: ഈമാസം 12ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞപ്പോൾ ദക്ഷിണ കന്നട ജില്ലയിൽ എട്ട് മണ്ഡലങ്ങളിലായി 58 സ്ഥാനാർഥികൾ മത്സരരംഗത്ത്. കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് പ്രധാനമത്സരം. ജെ.ഡി.എസും സി.പി.എമ്മും രംഗത്തുണ്ട്. ഏഴിടങ്ങളിൽ കോൺഗ്രസും സുള്ള്യ സംവരണമണ്ഡലത്തിൽ ബി.ജെ.പിയുമാണ് നിലവിൽ പ്രതിനിധാനംചെയ്യുന്നത്. മണ്ഡലങ്ങളും സ്ഥാനാർഥികളും: ബെൽത്തങ്ങാടി: കെ. വസന്ത ബങ്കര (കോൺഗ്രസ്), ഹരീഷ് പൂഞ്ച (ബി.ജെ.പി), സുമതി എസ്. ഹെഗ്ഡെ (ജെ.ഡി.എസ്), ജഗന്നാഥ് (എം.ഇ.പി), വെങ്കടേഷ് ബെൻഡെ (സ്വതന്ത്രൻ), സെയ്ദ് ഹുസൈൻ (സ്വതന്ത്രൻ). മൂഡബിദ്രി: കെ.അഭയചന്ദ്ര ജയിൻ (കോൺഗ്രസ്), ഉമാനാഥ് കൊട്ട്യൻ (ബി.ജെ.പി), ജീവൻ കൃഷ്ണ ഷെട്ടി (ജെ.ഡി.എസ്), കെ. യാദവ് ഷെട്ടി (സി.പി.എം), അബ്ദുൽറഹ്മാൻ (എം.ഇ.പി), അശ്വിൻ ജോഷി പെരേര (സ്വതന്ത്രൻ), റീന പിേൻറാ (സ്വതന്ത്ര). മംഗളൂരു നോർത്ത്: ബി.എ. മുഹ്യുദ്ദീൻ ബാവ (കോൺഗ്രസ്), ഡോ. വൈ. ഭാരത് ഷെട്ടി (ബി.ജെ.പി), മുനീർ കാട്ടിപ്പള്ള (സി.പി.എം), സുരേഷ് ബി. സാലിയൻ (അഖില ഭാരതീയ ഹിന്ദു മഹാസഭ), പി.എം. അഹ്മദ് (എം.ഇ.പി), സുപ്രേത്കുമാർ പൂജാരി (ലോക് ആവാസ് ദൾ), മാക്സിം പിേൻറാ (സ്വതന്ത്രൻ). മംഗളൂരു സൗത്ത്: ജെ.ആർ. ലോബോ (കോൺഗ്രസ്), ഡി. വേദവ്യാസ് കാമത്ത് (ബി.ജെ.പി), സുനിൽകുമാർ ബജൽ (സി.പി.എം), രത്നാകർ സുവർണ (ജെ.ഡി.എസ്), മുഹമ്മദ് ഇഖ്ബാൽ (എം.ഇ.പി), ധർമേന്ദ്ര (അഖില ഭാരതീയ ഹിന്ദു മഹാസഭ), എം.സി. മദൻ, ആർ. ശ്രിംഗാർ പ്രഭു, സുപ്രേത്കുമാർ പൂജാരി, മുഹമ്മദ് ഖാലിദ്, റീന പിേൻറാ (എല്ലാവരും സ്വതന്ത്രർ). മംഗളൂരു (ഉള്ളാൾ): യു.ടി. ഖാദർ (കോൺഗ്രസ്), സന്തോഷ് കുമാർ റൈ (ബി.ജെ.പി), നിതിൻ കുത്താർ (സി.പി.എം), കെ. അഷ്റഫ് (ജെ.ഡി.എസ്), ഉസ്മാൻ (എം.ഇ.പി). ബണ്ട്വാൾ: ബി. രമാനാഥ റൈ (കോൺഗ്രസ്), രാജേഷ് നായിക് (ബി.ജെ.പി), ബാലകൃഷ്ണ പൂജാരി (ലോക് ആവാസ് ദൾ), ഷമീർ (എം.ഇ.പി), ഇബ്രാഹിം കൈലാർ (സ്വതന്ത്രൻ). പുത്തൂർ: ശകുന്തള ഷെട്ടി (കോൺഗ്രസ്), സഞ്ജീവ് മടന്തൂർ (ബി.ജെ.പി), ഐ.സി. കൈലാസ് (ജെ.ഡി.എസ്), ബി. ശേഖർ (പ്രജ പരിവർത്തൻ പാർട്ടി), എം. ശേഷപ്പ റാവു (ജനത പാർട്ടി), ഷബാന എസ്. ഷെയ്ഖ് (എം.ഇ.പി), മജീദ് (ജെ.ഡി.യു), അബ്ദുൽ ബഷീർ, വിദ്യശ്രീ, ബി.എസ്. ചേതൻകുമാർ, ബി.കെ. അമർനാഥ് (എല്ലാവരും സ്വതന്ത്രർ). സുള്ള്യ: എസ്. അങ്കാറ (ബി.ജെ.പി), ഡോ. ബി. രഘു (കോൺഗ്രസ്), രഘു (ബി.എസ്.പി), സഞ്ജീവ് ബാബുറാവു കുർനാഡ്, കെ. സുന്ദര, കെ. ചന്ദ്രശേഖർ (എല്ലാവരും സ്വതന്ത്രർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.