മട്ടന്നൂര്‍: ചാലോട് ബസ്സ്റ്റാൻഡ് പരിസരത്ത് ഒരുമാസക്കാലമായി കഴിഞ്ഞുവരുന്ന മാനസികനില തെറ്റിയ ഉത്തര്‍പ്രദേശ് സ്വദേശി അജയനെ മട്ടന്നൂര്‍ ജനമൈത്രി പൊലീസും ചാലോട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ സ്‌നേഹഭവനിലേക്ക് മാറ്റി. അമ്മ പെയിന്‍ ആൻഡ് പാലിയേറ്റിവ് വളൻറിയര്‍മാരായ കെ. പ്രജിത്ത്, അരുണ്‍ കരേറ്റ എന്നിവര്‍ കുളിപ്പിച്ച് വൃത്തിയാക്കിയ ശേഷമാണ് സ്‌നേഹഭവനിലേക്ക് മാറ്റിയത്. സിവില്‍ പൊലീസ് ഓഫിസര്‍ രജിത്ത്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് സെക്രട്ടറി സി. ഷംശുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.