ഇരിട്ടി: ഇരിട്ടിയിൽ തുടങ്ങാനിരിക്കുന്ന താലൂക്ക് ജോയൻറ് ആർ.ടി ഓഫിസിനായി കണ്ടെത്തിയ വാടകക്കെട്ടിടത്തെ ചൊല്ലി വകുപ്പ് മന്ത്രിയുടെ പാർട്ടിയിൽ ഭിന്നത. ഓഫിസിനായി കണ്ടെത്തിയ സ്ഥലം അനുയോജ്യമല്ലെന്നാണ് വകുപ്പ് മന്ത്രിയുടെ പാർട്ടിയായ എൻ.സി.പിയുടെ നിയോജക മണ്ഡലം പ്രസിഡൻറ് പറയുന്നത്. താലൂക്ക് ആശുപത്രി, നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഫയർ സ്റ്റേഷൻ തുടങ്ങി നിരവധി സ്ഥാപനങ്ങളുള്ള ഇരിട്ടി- നേരംപോക്ക് റോഡിലാണ് വാടകക്കെട്ടിടം സ്ഥിതിചെയ്യുന്നതെന്നും ഗതാഗതതടസ്സം ഈ ഭാഗത്ത് നിത്യസംഭവമാണന്നും ഇവിടെ ഓഫിസിന് അനുയോജ്യമായ സ്ഥലമല്ലെന്നും മണ്ഡലം പ്രസിഡൻറ് കെ. മുഹമ്മദലി പറഞ്ഞു. ഓഫിസിനായി നഗരത്തിൽ സൗകര്യപ്രദമായ മറ്റൊരു സ്ഥലം കണ്ടെത്തണമെന്ന് അദ്ദേഹം ഗതാഗതവകുപ്പിനോട് ആവശ്യപ്പെട്ടു. മാസങ്ങൾ നീണ്ട അധികാരതർക്കത്തിനൊടുവിലാണ് ഇരിട്ടി താലൂക്കിൽ അനുവദിച്ച ആർ.ടി ഓഫിസ് ഇരിട്ടിയിൽ അനുവദിച്ചത്. ഓഫിസ് പ്രവർത്തനം തുടങ്ങുന്നതിന് മുമ്പ് തന്നെ വാടകക്കെട്ടിടം സംബന്ധിച്ച് വകുപ്പ് ഭരിക്കുന്ന പാർട്ടിയുടെ നേതാവുതന്നെ എതിർപ്പുമായി രംഗത്തിറങ്ങിയത് ചർച്ചയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.