സ്​ഥല നിർണയം

ഇരിക്കൂർ: മലയോര മേഖലയിൽനിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള പ്രഥമ പ്രധാനപാത തിരൂർ- ബ്ലാത്തൂർ -മട്ടന്നൂർ മെക്കാഡം ടാറിങ്ങും വീതികൂട്ടലും പുരോഗമിക്കുന്നു. റോഡ് വികസനത്തി​െൻറ ഭാഗമായി ഇരിക്കൂർ പഞ്ചായത്തിലെ സിദ്ദീഖ് നഗർ -ബദരിയ ജങ്ഷൻ - കല്യാട് റോഡ് ജങ്ഷൻവരെ 10 മീറ്റർ വീതിയുള്ള റോഡി​െൻറ ഇന്ന് നടക്കും. റോഡ് വികസനത്തിനാവശ്യമായ സ്ഥലം വിട്ടുകൊടുത്ത് സഹകരിക്കാമെന്ന് നാട്ടുകാർ സമ്മതിച്ചിരുന്നു. തിരൂർ -മട്ടന്നൂർ റോഡ് മെക്കാഡം ടാറിങ്ങിന് 20 കോടി രൂപയാണ് എസ്റ്റിമേറ്റ് തുക. 18മാസം കൊണ്ട് പണി പൂർത്തിയാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.