ഇരിട്ടി: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിൽ ഭഗവാന് സമര്‍പ്പിക്കാനുള്ള അവല്‍ എഴുന്നള്ളിച്ചു. പുല്ലാഞ്ഞോട് നരഹരിപറമ്പ് നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്നും പരമ്പരാഗത രീതിയില്‍ ഇടിച്ചെടുത്ത അവലാണ് സ്ഥാനികരുടെ നേതൃത്വത്തില്‍ കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ചത്. തുടര്‍ച്ചയായി 24ാം വര്‍ഷമാണ് ക്ഷേത്രത്തില്‍നിന്നും അവല്‍ എഴുന്നള്ളിക്കുന്നത്. 10 ദിവസത്തോളം വ്രതംനോറ്റ് 15ഓളം അമ്മമാരുടെ നേതൃത്വത്തില്‍ രണ്ട് ദിവസത്തെ അധ്വാനത്തിലൂടെയാണ് പുഴുങ്ങിയെടുത്ത നെല്ല് വറുത്ത് പരമ്പരാഗത രീതിയില്‍ ഇടിച്ചെടുക്കുന്നത്. ക്ഷേത്ര മണ്ഡപത്തില്‍നിന്നും അളന്നെടുത്ത അവല്‍ സ്ഥാനികരായ ബാലകൃഷ്ണന്‍ ,പ്രഭാകരന്‍,രാമകൃഷ്ണപിള്ള,ശ്രീധരന്‍,കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കാല്‍നടയായി കൊട്ടിയൂരിലേക്ക് പുറപ്പെട്ടത്. വൈകീട്ട് ക്ഷേത്രത്തില്‍നിന്നും പുറപ്പെടുന്ന സംഘം മണത്തണയില്‍ വിശ്രമിച്ച് പ്രക്കൂഴം നാളില്‍ കൊട്ടിയൂരിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.