കായികമേഖലയുടെ വളർച്ചക്ക് നിതാന്തം പരിശ്രമിച്ച വ്യക്തി -മുഖ്യമന്ത്രി കണ്ണൂർ: പി.പി. ലക്ഷ്മണെൻറ വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കണ്ണൂരിെൻറ സാമൂഹിക - കായിക രംഗത്തെ സജീവസാന്നിധ്യമായിരുന്ന പി.പി. ലക്ഷ്മണൻ കായികമേഖലയുടെ വളർച്ചക്ക് നിതാന്തപരിശ്രമം നടത്തിയ വ്യക്തി കൂടിയായിരുന്നുവെന്ന് അനുശോചനസന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ട ഫുട്ബാൾ സംഘാടകനായിരുന്നു അദ്ദേഹം. തെൻറ ജീവിതംതന്നെ ഫുട്ബാളിന് സമർപ്പിച്ച ലക്ഷ്മണെൻറ വേർപാട് കായികമേഖലക്ക് വലിയ നഷ്ടമാണ്. കണ്ണൂർ നഗരസഭ ചെയർമാൻ എന്നനിലയിലും പി.പി. ലക്ഷ്മണൻ കഴിവ് തെളിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.