വിജയൻ അടുക്കാടൻ വിരമിച്ചു

കണ്ണൂർ: കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാർ വിജയൻ അടുക്കാടൻ വിരമിച്ചു. കണ്ണൂർ യൂനിവേഴ്സിറ്റി എംപ്ലോയീസ് യൂനിയൻ ജനറൽ സെക്രട്ടറി, കോൺഫെഡറേഷൻ ഓഫ് യൂനിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് കേരളയുടെ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയാണ്. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് 2000ത്തിലാണ് കണ്ണൂർ സർവകലാശാലയിൽ ഓപ്ഷൻ മുഖേന സർവിസിൽ പ്രവേശിച്ചത്. കാലിക്കറ്റ് സർവകലാശാല എംപ്ലോയീസ് യൂനിയൻ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം, പുരോഗമന കലാസാഹിത്യ സംഘം തിരൂരങ്ങാടി ഏരിയ സെക്രട്ടറി, മലപ്പുറം ജില്ല കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കണ്ണൂർ യൂനിവേഴ്സിറ്റി എംപ്ലോയീസ് യൂനിയൻ പ്രസിഡൻറ്, സരണി സാംസ്കാരിക വേദി പ്രസിഡൻറ്, എംപ്ലോയീസ് സഹകരണ സംഘം പ്രസിഡൻറ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ സർവകലാശാലകളിലെ അനധ്യാപക തസ്തികകൾ ഏകീകരിക്കുന്നതിനായുള്ള സംസ്ഥാന സർക്കാറി​െൻറ നിയുക്ത വിദഗ്ധ സമിതിയിൽ കണ്ണൂർ സർവകലാശാലയുടെ നോമിനി കൂടിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.