കേളകം: ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂര്‍ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവത്തിെൻറ ആദ്യ ചടങ്ങുകളിലൊന്നായ പ്രക്കൂഴം ഇന്ന് നടക്കും. വൈശാഖ ഉത്സവ ചട്ടങ്ങളും കർമങ്ങളും അളവുകളും നാളുകളും നിശ്ചയിക്കുന്ന പ്രധാന ചടങ്ങാണിത്. ഇതിെൻറ ഭാഗമായി നടത്തുന്ന ദൈവത്തെ കാണല്‍ എന്ന ചടങ്ങ് കഴിഞ്ഞ ദിവസം മണത്തണയില്‍ നടന്നു. വാകയാട്ട് പൊടിക്കളത്തില്‍വെച്ചാണ് ചടങ്ങ് നടന്നത്. സ്ഥാനികരായ ഒറ്റപ്പിലാന്‍, കാടന്‍ തുടങ്ങിയ കുറിച്യ സമുദായ സ്ഥാനികരും ക്ഷേത്ര അടിയന്തര യോഗക്കാരും ചടങ്ങില്‍ പങ്കെടുത്തു. ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലും ആയില്യാര്‍ കാവിലുമാണ് ചൊവ്വാഴ്ച പ്രക്കൂഴം ചടങ്ങുകള്‍ നടക്കുക. അവല്‍ അളവ്, അരിയളവ് എന്നിവ ഇക്കരെ ക്ഷേത്രത്തിലെ കൂത്തോട് എന്ന സ്ഥലത്തും നെല്ലളവ് ക്ഷേത്ര ശ്രീകോവിലിനു മുന്നില്‍വെച്ചും നടത്തും. ഇക്കരെ ക്ഷേത്ര സന്നിധാനത്തും മന്ദംചേരിയില്‍ അക്കരെ ക്ഷേത്രത്തിെൻറ കിഴക്കെ നടയിലുമായി ഒറ്റപ്പിലാന്‍, കാടന്‍, പുറങ്കലയന്‍, കൊല്ലന്‍, ആശാരി എന്നീ സ്ഥാനികര്‍ ചേര്‍ന്ന് തണ്ണീര്‍കുടി എന്ന ചടങ്ങ് നടത്തും. രാത്രി ഇക്കരെ ക്ഷേത്രത്തിനു സമീപത്തെ ആയില്യാര്‍ കാവില്‍ ഗൂഢപൂജകള്‍ നടത്തും. ആചാരപ്രകാരം അനുവദിക്കപ്പെട്ട സ്ഥാനികര്‍ മാത്രമേ ആയില്യാര്‍ കാവിലെ ഗൂഢപൂജയില്‍ പങ്കെടുക്കൂ. ചടങ്ങിനു വേണ്ടുന്ന അവല്‍, കാക്കയങ്ങാട് പാല നരഹരിപ്പറമ്പ് നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍നിന്നും വ്രതശുദ്ധിയോടെ അമ്മമാരുടെ 11 അംഗ സംഘം തയാറാക്കി കൊട്ടിയൂരിലെത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.