കൂത്തുപറമ്പ്: ശംസുൽ ഉലമ അക്കാദമി 13ാം വാർഷികത്തിനും രണ്ടാം സനദ്ദാന സമ്മേളനത്തിനും ബുധനാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകീട്ട് 4.30ന് പിലാക്കൂട്ടം മഖാം പരിസരത്തുനിന്ന് ആരംഭിക്കുന്ന വിളംബരജാഥയോടെ പരിപാടി തുടങ്ങും. അസ്ലം തങ്ങൾ അൽമശ്ഹൂർ പരിപാടി ഉദ്ഘാടനംചെയ്യും. ഹാഫിസ് മാഹിൻ മന്നാനി പ്രഭാഷണം നടത്തും. വ്യാഴാഴ്ച ബുർദ മജ്ലിസും വെള്ളിയാഴ്ച വിദ്യാർഥിസംഗമവും നടക്കും. ശനിയാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന സാംസ്കാരിക സമ്മേളനം കൂത്തുപറമ്പ് സർക്കിൾ ഇൻസ്പെക്ടർ ജോഷി ജോസ് ഉദ്ഘാടനംചെയ്യും. ഞായറാഴ്ച വൈകീട്ട് ഏഴിന് നടക്കുന്ന സനദ് ദാന സമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. 11 വിദ്യാർഥികളാണ് സർട്ടിഫിക്കറ്റിന് അർഹത നേടിയത്. വാർത്തസമ്മേളനത്തിൽ കെ.വി. ആബൂട്ടി ഹാജി, കെ.എ. അഹമ്മദ് ഹാജി, ജുനൈദ് സഅദി, വി. യൂസുഫ് ഹാജി, റഹിം ബാണത്തുങ്കണ്ടി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.