സമ്മർ കോച്ചിങ്​ ക്യാമ്പ്​ സമാപിച്ചു

തലശ്ശേരി: ജില്ല ക്രിക്കറ്റ് അസോസിയേഷൻ ഒരുമാസക്കാലമായി സംഘടിപ്പിച്ച അണ്ടർ 16 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കോച്ചിങ് ക്യാമ്പ് സമാപിച്ചു. സമാപന ചടങ്ങ് ജില്ല ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പി.പി. അനസ് അധ്യക്ഷത വഹിച്ചു. ട്രഷറർ ഫിജാസ് അഹമ്മദ്, പി. സതീശൻ, കൃഷ്ണരാജു, ബാബുരാജ്, അഭിമന്യു, സന്തോഷ് എന്നിവർ സംസാരിച്ചു. കോച്ചുമാരായ വിനയൻ, രാഹുൽദാസ്, ഡിജുദാസ്, കാർത്തിക്, വൈശാഖ് എന്നിവർ സംബന്ധിച്ചു. അണ്ടർ 23 വിമൻസ് വിഭാഗത്തിൽ ഒാൾ ഇന്ത്യ ചാമ്പ്യന്മാരായ കുമാരി, എ. അക്ഷയ, പി. സൗരഭ്യ, എൻ.കെ. കൃഷ്ണ എന്നിവരെയും രഞ്ജി താരങ്ങളായ ബൽമാൻ നിസാർ, ഫാബിദ് ഫറൂഖ്, അക്ഷയ ചന്ദ്രൻ എന്നിവരെയും അണ്ടർ 16 വിഭാഗത്തിൽ സംസ്ഥാന താരങ്ങളായ ഒമർ അബൂബക്കർ, മുഹമ്മദ് ഹാജി, പാർത്ഥിവ്, ജയേഷ് എന്നിവരെയും ബധിര മൂക സംസ്ഥാന താരങ്ങളായ മൻസൂർ, മുജീബ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.